business

കേരളത്തിലെ സ്വര്‍ണവില കാല്‍ലക്ഷം കടന്നു

February 20th, 2019

ഒടുവില്‍ കേരളത്തിലെ സ്വര്‍ണവില കാല്‍ലക്ഷം കടന്നു. കഴിഞ്ഞ ഒരാഴ്ചയായി വിപണിയെ ആകെ ആശങ്കയിലാക്കി സ്വര്‍ണവില കുതിക്കുകയാണ്. ഇന്ന് സ്വര്‍ണ നിരക്കില്‍ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലെത്തി. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഫെബ്രുവരി 19 ന് ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമായിരുന്നു നിരക്ക്.

Read More »

എറണാകുളത്ത് വൻ തീപിടുത്തം

February 20th, 2019

കൊച്ചി : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പാരഗൺ ചെരുപ്പ് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.എറണാകുളം കളത്തിപറമ്പ് റോഡിലുള്ള ഗോഡൗൺ കെട്ടിടത്തിനാണ് തീപിടിച്ചത്.ഏകദേശം നാലു യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയിക്കാനുള്ള ശ്രമം തുടരുന്നു. മറ്റ് കടകളിലേക്കും തീ പടർന്നു പിടിക്കാൻ സാധ്യത ഉള്ളതിനാൽ ആളുകളെ ഒഴിപ്പിച്ച് മാറ്റുന്നു.ഗോഡൗണിൽ റബർ ഉൽപ്പന്നമായതിനാൽ തീ പടർന്നു പിടിച്ചു വൻതോതിൽ പുക ഉയരുന്നുണ്ട്. തീ കൂടുതൽ മേഖലയിലേക്ക് പടർന്നു പിടിക്കാതിരിക്കാനുള്ള ശ്രമം തുടർന്ന് കൊണ്ടിരിക്കുന്നു. ആളപായമില്ല എ...

Read More »

അനിൽ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി

February 20th, 2019

ദില്ലി : അനിൽ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി.  എറിക്സൻ കമ്പനിക്ക് നൽകാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്സുപ്രീംകോടതി പറഞ്ഞു. നാല് ആഴ്ചക്കകം തുക നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.എറിക്സൻ കമ്പനിക്ക് നൽകാനുള്ള 550 കോടി കുടിശിക നൽകാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാണ്  നടപടി. നാല് ആഴ്ചക്കകം തുക തിരിച്ച് നൽകിയില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നാണ് അനിൽ അംബാനിയോട് സുപ്രീം കോടതി നൽകിയ മുന്നറിയിപ്പ്.

Read More »

പൊന്ന് കാല്‍ലക്ഷത്തിലേക്ക് കുതിക്കുന്നു: അമ്പരന്ന് ഉപഭോക്താക്കള്‍

February 19th, 2019

ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 10 രൂപ കൂടി ഉയര്‍ന്നാല്‍, കേരളത്തിലെ സ്വര്‍ണവിലയുടെ കാര്യത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് പിറക്കും. ഒരു പവന്‍ സ്വര്‍ണത്തിന് കാല്‍ലക്ഷം രൂപ എന്നതാകും ആ റെക്കോര്‍ഡ് !. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ തുടരുകയാണ്. ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ സ്വര്‍ണ നിരക്ക് കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റമുണ്ടാകാനുളള പ്രധാന കാരണം അമേരിക്കയില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തി...

Read More »

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ന് ഇന്ത്യയിലെത്തും

February 19th, 2019

ദില്ലി : സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് ഇന്ത്യയിലെത്തും. പാകിസ്ഥാൻ സന്ദർശനത്തിന് പിന്നാലെയാണ് സൗദി കിരീടാവകാശി ദില്ലിയിലെത്തുന്നത്. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.ഊർജ്ജരംഗത്ത് ഉൾപ്പടെ പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചേക്കും. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനുള്ള പങ്ക് ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരനെ അറിയിക്കും. ഭീകരസംഘടനകളെ ഇല്ലായ്...

Read More »

ഇടക്കാല ലാഭവിഹിതമായി റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് 28,000 കോടി രൂപ നല്‍കും

February 19th, 2019

ദില്ലി :  ഇടക്കാല ലാഭവിഹിതമായി റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് 28,000 കോടി രൂപ നല്‍കും. ഇത് റിസര്‍വ് ബാങ്കിന്‍റെ ഡിസംബര്‍ 31 വരെയുളള ആറ് മാസത്തെ വിഹിതമാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ 50,000 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് ലാഭവിഹിതമായി നല്‍കിയിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പങ്കെടുത്ത ബോര്‍ഡ് യോഗം ശേഷമാണ് ലാഭവിഹിതം നല്‍കാനുളള നിര്‍ണ്ണായക തീരുമാനം റിസര്‍വ് ബാങ്ക് പുറത്തുവിട്ടത്. റിസര്‍വ് ബാങ്ക് ആക്ട്, സെക്ഷന്‍ 47 പ്രകാരമാണ് ബാങ്കിന്‍റെ ആവശ്യങ്ങള്‍ക്ക് ശേഷമുളള ലാഭത്തുക സര്‍...

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

February 15th, 2019

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 20 രൂപ വർധിച്ച് 3,080 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണവില കൂടി. പവന് 24640രൂപ. ഗ്രാമിന് 3080. 160രൂപയാണ് ഇന്ന് കൂടിയത്.

Read More »

സ്വര്‍ണവില വീണ്ടും കുറഞ്ഞു: ആശ്വാസത്തില്‍ ഉപഭോക്താക്കള്‍

February 13th, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,050 രൂപയും പവന് 24,400 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ നിരക്ക്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. റെക്കോര്‍ഡ് നിലവാരത്തില്‍ നിന്ന് തുടർച്ചയായി രണ്ടാം ദിവസം വില കുറയുന്നത് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരമാണ്. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഫെബ്രുവര...

Read More »

പലിശ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്: കുറഞ്ഞത് 0.25 ശതമാനം

February 7th, 2019

മുംബൈ: പണനയ അവലോകന യോഗത്തില്‍ വായ്പ പലിശ നിരക്കുകളില്‍ കുറവ് വരുത്തി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കില്‍ 25 ബോസിസ് പോയിന്‍റിന്‍റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. ഇതോടെ 6.50 ആയിരുന്ന റിപ്പോ നിരക്ക് 6.25 ശതമാനമായി കുറഞ്ഞു. ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്ന ആദ്യ പണനയ അവലോകന യോഗമായിരുന്നു ഇത്. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. കഴിഞ്ഞ അഞ്ച് മാസമായി ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന...

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

February 7th, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,080 രൂപയും പവന് 24,640 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ നിരക്ക്. ഇന്ന് 160 രൂപയാണ് പവന് കുറവ് വന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഫെബ്രുവരി നാല്, അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ്ണവില

Read More »

More News in business