health

പ്രമേഹ‍മുള്ളവർ ഒലീവ് ഓയിൽ ചേർത്ത ഭക്ഷണം കഴിക്കാമോ?

February 13th, 2019

പ്രമേഹരോ​ഗികളുടെ എണ്ണം ഇന്ന് കൂടി വരികയാണ്. തെറ്റായ ഭക്ഷണം ശീലം, വ്യായാമമില്ലായ്മ ഈ രണ്ട് കാരണങ്ങളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാനകാരണമായി പറയുന്നത്. പ്രമേഹരോ​ഗികൾ ഭക്ഷണകാര്യത്തിൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒലിവ് ഓയിലിൽ അടങ്ങിയ ഒരു സംയുക്തം ഇൻസുലിൻ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുക വഴി പ്രമേഹം തടയുമെന്ന് ഗവേഷകർ പറയുന്നു. പ്രമേഹമുള്ളവർ വെളിച്ചെണ്ണ ഒഴിവാക്കി പകരം ഭക്ഷണങ്ങളിൽ ഒലീവ് ...

Read More »

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

February 2nd, 2019

ആരോഗ്യത്തിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ശരീരം കാണിക്കുന്ന ചെറിയ സൂചനകള്‍ പോലും വലിയ രോഗങ്ങളെ ആയിരിക്കും സൂചിപ്പിക്കുന്നത്. ചില ലക്ഷണങ്ങള്‍ രോഗം പുറത്തുവരുന്നതിന് മുമ്പ് തന്നെ ഉണ്ടാകാം. രോഗങ്ങളെക്കാള്‍ മുമ്പ് ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അത്തരം ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. തലവേദന തലവേദന ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. തലവേദന പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. പരിഹാരമായ പല മരുന്നുകളും കഴിക്കുന്നവരുണ്ട്. എന്നാ...

Read More »

ഇഞ്ചി ദിനവും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ക്യാൻസറിനെ ഭയക്കേണ്ട

February 1st, 2019

ഇഞ്ചി നൂറ്റാണ്ടുകളായി നമ്മുടെ ആഹാര രീതിയുടെ ഭാഗമാണ്. ഒന്നല്ല ഒരായിരം കാരണങ്ങളുണ്ട് ഇഞ്ചി നമ്മുടെ ആഹാര ശീലത്തിന്റെ ഭാഗമായ്തിന് പിന്നിൽ. ഇഞ്ചി ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ എണ്ണിയാലൊടുങ്ങില്ലാ എന്ന് പറയാം. ഇപ്പോഴിതാ ഇഞ്ചി ദിനവും ആഹാര രീതിയിൽ ഉൾപ്പെടുത്തിയാൽ ക്യാൻസറിനെ ഭയക്കേണ്ടതില്ലാ എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനും നശിപ്പിക്കുന്നതിനും ഇഞ്ചിക്ക് പ്രത്യേക കഴിവുണ്ട് എന്നാണ് വിവിധ പഠനങ്ങളിൽ കണ്ടെത്തിരിയിക്കുന്നത്. ക്യാൻസർ ചികിത്സക്ക് ഇഞ്ചി ഫലപ്രദമായ ...

Read More »

ചർമം നോക്കി പ്രായം പറയാതിരിക്കാൻ

January 30th, 2019

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ‌് ത്വക്ക്‌. ശരീരത്തെ പൊതിഞ്ഞ‌് പൊടിപടലങ്ങൾ, സൂര്യകിരണങ്ങൾ, ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികൾ എന്നിവയിൽനിന്നും എല്ലാം സംരക്ഷണം നൽകുന്നു.  എന്നാൽ, ത്വക്കിനെ സംരക്ഷണത്തിനൊപ്പം സൗന്ദര്യത്തിന്റെയും മാനദണ്ഡം കൂടിയായാണ് കണക്കാക്കപ്പെടുന്നത‌്. പണ്ടുകാലത്തും സൗന്ദര്യസംരക്ഷണത്തിൽ മുഖത്തിന് പ്രാധാന്യം കൊടുക്കുന്ന പതിവ് വളരെ കൂടുതൽ ആയിരുന്നു. എന്നാൽ, ഇന്നത്തെ തലമുറ ആ സങ്കൽപ്പം തിരുത്തുകയാണ്. മുഖസൗന്ദര്യത്തിനു ...

Read More »

കലഹിച്ച ശേഷം വീണ്ടും സ്‌നേഹത്തോടെ പങ്കാളിയുടെ പിന്നാലെ ചെല്ലാറുണ്ടോ?

January 30th, 2019

പങ്കാളികള്‍ തമ്മില്‍ വഴിക്ക് അടിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. അത്രയധികം സ്നേഹിക്കുന്നവര്‍ക്കിടയില്‍ ചെറിയ കാര്യം മതി ദേഷ്യം വരാനും കലഹമുണ്ടാകാനും. എന്നാല്‍ ഇങ്ങനെ കലഹമുണ്ടാക്കുകയും പിന്നീട് പരസ്പരം സ്‌നേഹത്തോടെ തമാശകള്‍ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്ന പങ്കാളികള്‍ക്കിടയിലെ ബന്ധം വളരെ ശക്തമായിരിക്കുമെന്നാണ് പുതിയ പഠനം. കന്‍സാസ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ ജെഫ്രി ഹാളാണ് ഇങ്ങനെ ഒരു പഠനത്തെക്കുറിച്ച് പറയുന്നത്. അതുപോലെ തന്നെ, പങ്കാളിയെ എപ്പോഴും കളിയാക്കുന്നതും തമാശ പറയുന്നതും അവര...

Read More »

നഖം കടിക്കുന്ന ശീലമുണ്ടോ?

January 29th, 2019

നഖം കടിക്കുന്ന ശീലം ചിലർക്കുണ്ട്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് തളളിവിടുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. മാനസിക ആസ്വാസ്ഥ്യത്തിന്റെ ലക്ഷണമായാണ് മനഃശാസ്ത്രഞ്ജര്‍ നഖം കടിക്കുന്നതിനെ വിലയിരുത്തുന്നത്. നഖം കടിക്കുന്ന ആളുകള്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നും മനഃശാസ്ത്രം പറയുന്നത്. ഒസിഡി രോ​ഗമുള്ളവരിലാണ് നഖം കടിക്കുന്ന ശീലം കൂടുതലായി കണ്ട് വരുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. സ്വഭാവപരവും തലച്ചോറിന...

Read More »

ആവശ്യത്തിന് ഉറക്കമില്ലേ? നിങ്ങളില്‍ ഈ അസുഖത്തിനുള്ള സാധ്യത കൂടുതലാകാം

January 29th, 2019

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തെ പല രീതിയിലാണ് ബാധിക്കുക. ക്രമേണ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടായേക്കാം. രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വിഷാദം, ഉത്കണ്ഠ എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. എന്നാല്‍ പതിവായി ഉറക്കം നഷ്ടമാകുന്നത് പിന്നീട് മറവിരോഗത്തിന് (അല്‍ഷിമേഴ്‌സ്) വഴിവയ്ക്കുമെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് ഈ വിഷത്തില്‍ പഠനം നടത്തിയത്. ഉറക്കമില്ലാതാകുമ്പോള്‍ മ...

Read More »

മുപ്പത് കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

January 28th, 2019

സ്ത്രീകള്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. മുപ്പത് കഴി‍ഞ്ഞ സ്ത്രീകള്‍ പൊതുവെ അവരുടെ ആരോഗ്യം വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കാറില്ല. പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുന്ന സ്ത്രീകള്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നു. സ്ത്രീകളില്‍ അവരുടെ മുപ്പതുകളില്‍ ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. 1. വ്യായാമം.. ആരോഗ്യമുളള ജീവിതത്തിന് വ്യായാമം അത്യാവശ്യമാണ്. പൊണ്ണത്തടിയും കൊളസ്ട്രോളും തടയാനും മറ്റ് ആരോഗ്യ പ്ര...

Read More »

കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല; കാരണം

January 24th, 2019

രാത്രി ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രിയിൽ കലോറി അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പ്രമേഹവും ഹൃദ്രോ​ഗവും പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എന്തൊക്കെ ഭക്ഷണം കഴിക്കുന്നു, എത്രത്തോളം കഴിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും രോ​ഗം പിടിപെടുകയെന്ന് ​ഗവേഷകനായ നൂർ മകരേം പറയുന്നു. കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും വ...

Read More »

സെല്‍ഫിയെടുക്കല്‍ പതിവാണോ? എങ്കിലറിയാം ഈ അപകടത്തെ പറ്റി…

January 18th, 2019

ഇപ്പോള്‍ എവിടെയും സെല്‍ഫിമയമാണ്. പാര്‍ക്കിലും ഹോട്ടലിലും ബീച്ചിലും ബസ്സിലും എന്നുവേണ്ട ക്ലാസ്‌റൂമുകളില്‍ വരെ സെല്‍ഫിമേളമാണ്. സെല്‍ഫിയുടെ പല തരത്തിലുള്ള ദോഷഫലങ്ങളെ കുറിച്ച് ഇതിനോടകം വിവിധ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നും കഴിഞ്ഞു. എന്നാല്‍ സെല്‍ഫിയുടെ അപകടകരമായ ഒരു വശത്തെ കുറിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരും. ഒരു ഐറിഷ് പ്രസിദ്ധീകരണത്തിലാണ് ഈ വിഷയം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നതെന്ന് 'ഫോക്‌സ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ...

Read More »

More News in health