keralam

ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ച നിലയില്‍

February 20th, 2019

വാഷിങ്ടണ്‍: ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ച നിലയില്‍. ഹൂസ്റ്റണില്‍ കമ്പനി ഡയറക്ടറായി ജോലി ചെയ്തിരുന്ന ശ്രീനിവാസ് (51), ഭാര്യ ശാന്തി (46) എന്നിവരാണ് മരിച്ചത്. ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റിലുള്ള വസതിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭാര്യയെ വെടിവെച്ചുകൊന്നശേഷം ശ്രീനിവാസ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ നിഗമനം.കഴിഞ്ഞദിവസം പ്രാദേശികസമയം വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ശാന്തിയുടെ മൃതദേഹം വീടിന് പുറത്തും ഭര്‍ത്താവിന്റ...

Read More »

പെരിയ ഇരട്ടകൊല : കൃപേഷിന്‍റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്നാണ് മൊഴി

February 20th, 2019

കാസര്‍ക്കോട്: പെരിയ ഇരട്ടകൊല കൃപേഷിന്‍റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്നാണ് മൊഴി. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരില്‍ ആലക്കോട് സ്വദേശിയാണെന്നാണ് സൂചന. ഇയാള്‍  സംഭവവുമായി ബന്ധപ്പെട്ട് സി പി എം പെരിയ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെ ഏഴുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ പീതാംബരന്റെ അറസ്റ്റ് പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശര...

Read More »

ജി.എസ്.ടി കൗണ്‍സിൽ യോഗം ഇന്ന് ദില്ലിയിൽ ചേരുന്നത്

February 20th, 2019

ദില്ലി : ലോട്ടറിയുടെ നികുതി ഏകീകരണം, റിയൽ എസ്റ്റേറ്റ് മേഖലയിലെ നികുതി ഇളവ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്നത്തെ നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. 33-ാമത് ജി.എസ്.ടി കൗണ്‍സിൽ യോഗമാണ് ഇന്ന് ദില്ലിയിൽ ചേരുന്നത്. കൗണ്‍സിൽ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് കേരളം, ദില്ലി, പുതുച്ചേരി സംസ്ഥാനങ്ങൾ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആവശ്യം നിരസിക്കുകയായിരുന്നു. ലോട്ടറിയുടെ നികുതി ഏകീകരിക്കുന്ന തീരുമാനത്തിനുളള ശ്...

Read More »

വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു

February 20th, 2019

കൊല്ലം :  വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ നാട്ടുകാര്‍.  കൊല്ലം പുന്തല താഴത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കിളികൊല്ലൂർ സ്വദേശി റഷീദാണ് മരിച്ചത്. പതിവായി പൊലീസ് വാഹന പരിശോധന നടത്തുന്ന സ്ഥലമാണ് ഇവിടം.എന്നാല്‍ ഇവിടെ പരിശോധന നടത്തുന്നത് അപകടകരമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇറക്കമായതിനാല്‍ ഇവിടെ പൊലീസുകാര്‍ നില്‍ക്കുന്നത് പെട്ടെന്ന് ശ്രദ്ധയില്‍ പെടാറില്ലെന്നും വാഹനങ്ങള്‍ പെട്ടന്ന് നിര്‍ത്തുമ്പോള്‍ അപകടമുണ്ടാവുന്നത് പതിവാണെന്നുമാണ് നാട്ടു...

Read More »

പുൽവാമയിലെ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം

February 20th, 2019

ശ്രീന​ഗർ: പുൽവാമയിലെ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു മേജറടക്കം മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോ​ഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ​പരിക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിച്ച് കർമ്മനിരതനാകുകയാണ് ബ്രി​ഗേഡിയർ‌ ഹർബിർസിം​ഗ്. തിങ്കളാഴ്ച പുൽവാമിൽ ജെയ്ഷെ ഭീകരരുമായി നടന്ന ഏറ്റമുട്ടലിൽ ഹ​ർബിർ സിം​ഗിന് പരിക്കേറ്റിരുന്നു. ഭീകരർക്കെതിരെയുള്ള ആക്ര...

Read More »

രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഐഎമ്മിന്‍റെ രീതിയല്ല : വിഎസ്

February 20th, 2019

തിരുവനന്തപുരം : കാസര്‍കോട്ട് നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഐഎമ്മിന്‍റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും അത്തരക്കാരെ സിപിഐഎമ്മില്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വിഎസ്. നിഷ്ഠുരമായ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്‍റെ മു...

Read More »

പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

February 20th, 2019

കാസര്‍ഗോഡ്‌ : കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ന് രാവിലെയാണ് കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചത്. മകന്റെ മരണത്തെക്കുറിച്ച് വിങ്ങിപ്പൊട്ടിയ കൃപേഷിന്റെ പിതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതായതോടെയാണ് ഉമ്മന്‍ ചാണ്ടി പൊട്ടിക്കരഞ്ഞത്. മുഴുവൻ പ്രതികളെയും  പിടികൂടുന്നത് വരെ വിശ്രമമില്ലെന്നും കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും  നേരത്തെ...

Read More »

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

February 20th, 2019

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാളും മൂന്ന് ഇരുമ്പു ദണ്ഡുകളും തെളിവെടുപ്പില്‍ കണ്ടെത്തി . ആയുധങ്ങള്‍ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരന്‍ തിരിച്ചറിഞ്ഞു. പീതാംബരനെ കല്ലിയോട് എത്തിച്ചാണ് തെളിവെടുത്തത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പീതാംബരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കാസർക്കോട് ഇരട്ടക്കൊല നേരിട്ട് നടപ്പാക്കിയതാണെന്ന് പീതാംബരന്‍ മൊഴി നല്‍കി. കൃപേഷിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തി...

Read More »

മഞ്ഞപ്പട ഭാരവാഹികളായ രണ്ടുപേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും

February 20th, 2019

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ സി.കെ വിനീത് നല്‍കിയ പരാതിയില്‍ പൊലീസ് നടപടിക്കൊരുങ്ങുന്നു. മഞ്ഞപ്പട ഭാരവാഹികളായ രണ്ടുപേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൊച്ചിയിയില്‍ നടന്ന ചെന്നൈയിന്‍ എഫ് സി- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്ന് മഞ്ഞപ്പടയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ പ്രചരിച്ചത്. ഇതിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരംകൂടിയായ വിനീതിന്റെ പരാതി. മഞ്ഞപ്പടയുടെ...

Read More »

കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന് പ്രതികള്‍

February 20th, 2019

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന്  പ്രതികള്‍. മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച് പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല . പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൃത്യം നടന്ന...

Read More »

More News in keralam