national

വിവാഹത്തിന് ശേഷം ഭര്‍തൃ വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മുന്‍കാമുകന്‍ തട്ടിക്കൊണ്ടു പോയി

April 18th, 2019

വിവാഹത്തിന് ശേഷം ഭര്‍തൃ വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മുന്‍കാമുകന്‍ തോക്കു ചൂണ്ടി ഭയപ്പെടുത്തി തട്ടിക്കൊണ്ടു പോയി. രാജസ്ഥാനിലെ രാംഭക്ഷ്പുരയിലാണ് സംഭവം. ഹന്‍സാ കന്‍വാര്‍ എന്ന പെണ്‍കുട്ടിയെയാണ് ഇവരുടെ മുന്‍ കാമുകനായ അങ്കിത് സെവ്ഡ എന്നയാളും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് ബലമായി തട്ടിക്കൊണ്ടു പോയത്. വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം 15 മിനിറ്റിനുള്ളിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അഞ്ചു പേരടങ്ങുന്ന സംഘം കാറിലെത്തി പെണ്‍കുട്ടി സഞ്ചരിച്ച വാഹനം തടഞ്ഞ് കുട്ടിയെ പിടിച്ചു ...

Read More »

വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി എംപിക്ക് നേരെ ചെരുപ്പേറ്

April 18th, 2019

വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി എംപിക്ക് നേരെ ചെരുപ്പേറ്. ജി വി എല്‍ നരസിംഹ റാവുവിന് നേരെയാണ് ചെരുപ്പേറുണ്ടായത്. മാലെഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ സാത്വി പ്രഗ്യാ ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം.         വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഹാളില്‍ ഉണ്ടായിരുന്നയാള്‍ എംപിക്ക് നേരെ ഷൂ എറിയുകയായിരുന്നു. കാണ്‍പൂര്‍ സ്വദേശിയാണ് ഷൂ എറിഞ്ഞത്. ഇതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന പ്രവര്‍ത്തകര...

Read More »

ഉത്തരേന്ത്യയില്‍ ഭേദപ്പെട്ട പോളിംഗ്: ബംഗാളില്‍ സംഘര്‍ഷം തുടരുന്നു

April 18th, 2019

ദില്ലി: 95 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുരോഗമിക്കുമ്പോള്‍ ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്. അതേസമയം മഹാരാഷ്ട്രയിൽ പോളിംഗ് മന്ദഗതിയിലാണ്. പശ്ചിമബംഗാളിൽ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്‍റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. ബംഗാളില്‍ പലയിടത്തും സംഘര്‍ഷം തുടരുകയാണ്. ആദ്യഘട്ടത്തിലെ പോലെ രണ്ടാംഘട്ട വോട്ടെടുപ്പിലും വലിയ ആക്രമങ്ങളാണ് പശ്ചിമബംഗാളിലുണ്ടായത്. റായ് ഗഞ്ച് മണ്ഡലത്തിൽ സിപിഎം സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് സലീമിന്‍റെ വാഹന വ്യൂഹത്തിന് നേരെ അക്...

Read More »

ജനങ്ങൾക്കൊപ്പം മണിക്കൂറുകളോളം വരിയിൽ കാത്തുനിന്ന് വോട്ടു ചെയ്യുകയാണ് നടൻ വിജയ്

April 18th, 2019

ജനങ്ങൾക്കൊപ്പം മണിക്കൂറുകളോളം വരിയിൽ കാത്തുനിന്ന് വോട്ടു ചെയ്യുകയാണ് നടൻ വിജയ് ചെയ്തത്.  പ്രമുഖ വ്യക്തികൾ വോട്ടു ചെയ്യാൻ എത്തിയാൽ അവരുടെ തിരക്ക് പരിഗണിച്ച് എളുപ്പത്തിൽ കടത്തിവിടുകയാണ് പതിവ്. എന്നാൽ തിരക്ക് കൂട്ടാതെ സാധാരണക്കാരനായി വോട്ടു ചെയ്യാൻ നിൽക്കുന്ന വിജയ്‌യുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചെന്നൈയിലെ വെള്ളങ്കരായിയിലാണ് വിജയ് വോട്ടു ചെയ്യാനെത്തിയത്. അതേസമയം, നടൻ അജിത്ത് പൊലീസ് സംരക്ഷണത്തിൽ എത്തിയാണ് വോട്ടു ചെയ്തത്.       നോട്ട് നിരോധന...

Read More »

ബംഗാളിൽ സ്ഥാനാര്‍ത്ഥിയുംസിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന്‍റെ കാറിന് നേരെ വെടിവെപ്പ്

April 18th, 2019

    റായിഗഞ്ച്: ബംഗാളിൽ സ്ഥാനാര്‍ത്ഥിയുംസിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന്‍റെ കാറിന് നേരെ വെടിവെപ്പ് പശ്ചിമബംഗാളിലെ റായിഗഞ്ചില്‍ സിപിഎം സ്ഥാനാര്‍ത്ഥിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്‍റെ കാറിന് നേരെ വെടിവെയ്പ്പ്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സിറ്റിംഗ് എംപി കൂടിയായ മുഹമ്മദ് സലീമിന്‍റെ കാറിന് നേരെ വെടിവെയ്പ്പ് ഉണ്ടായത്. റായിഗഞ്ചിലെ ഇസ്ലാപൂരില്‍ വച്ചാണ് കാറിന് നേരെ ആക്രമണം ഉണ്ടായതെന്നും തന്നെ വധിക്കാനുള്ള...

Read More »

വാഹനാപകടത്തില്‍ രണ്ട് നടിമാര്‍ മരിച്ചു; യുവാവിനു പരിക്ക്

April 18th, 2019

രണ്ട് നടിമാര്‍ വാഹനാപകടത്തില്‍ മരിച്ചു. യുവാവിനു പരിക്ക് .രണ്ട് തെലുങ്ക് ടെലിവിഷൻ നടിമാര്‍ വാഹനാപകടത്തില്‍ മരിച്ചു. ഭാര്‍ഗവി (20), അനുഷ റെഡ്ഡി (21) എന്നിവരാണ് മരിച്ചത്. തെലങ്കാനയിലെ വിക്രബാദ് ജില്ലയിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഡ്രൈവര്‍ ചാക്രിക്കും ഒപ്പമുണ്ടായിരുന്ന വിനയ കുമാര്‍ എന്നയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഭാര്‍ഗവി സംഭവസ്ഥലത്തുനിന്നു തന്നെ മരിച്ചു. അനുഷ റെഡ്ഡി ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. എതിരെ വന്ന ട്രക്കിനെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വാഹനം വെട്ടിച്ചപ്പോഴാണ് അപകടം...

Read More »

സാമ്പത്തിക പ്രതിസന്ധി : ജെറ്റ് എയർവേസ് എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തുന്നു

April 17th, 2019

ജെറ്റ് എയർവേസ് ഇന്ന് രാത്രി 10.30 ഓടെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. നാളെ മുതലുള്ള ആഭ്യന്തര/അന്താരാഷ്ട്ര സർവീസ്കൾ എല്ലാം റദ്ധാക്കിയാതായി കമ്പനി അറിയിച്ചു. കടം പെരുകിയതോടെ പണം സമാഹരിക്കാന്‍ നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. 400 കോടി രൂപ സമാഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇപ്പോഴുള്ള സാമ്പത്തികാവസഥയില്‍ സര്‍വ്വീസുകള്‍ തുടര്‍ന്നുകൊണ്ട് പോകാനാകില്ലെന്...

Read More »

‘കേരളം മാതൃകാ സംസ്ഥാനം’ : രാഹുലിന്‍റെ ആഹ്വാനം ഇടതുപക്ഷത്തിന് വോട്ടു ചെയ്യാനെന്ന് യെച്ചൂരി

April 17th, 2019

കേരളത്തെ മാതൃകാ സംസ്ഥാനമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചതിനെ ഇടതു മുന്നണിക്കു വോട്ടു ചെയ്യാനുള്ള ആഹ്വാനമായി കാണണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ മാതൃകാ സംസ്ഥാനമായി മാറ്റിയത് ആരാണെന്നു കൂടി രാഹുല്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയിസ് ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരി...

Read More »

തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

April 16th, 2019

തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കണക്കിൽപ്പെടാത്ത വന്‍തുക മണ്ഡലത്തില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥി കതിർ ആനന്ദിന്‍റെ വസതിയിലും ഓഫീസിൽ നിന്നുമായി കണക്കിൽപ്പെടാത്ത 22 കോടിയോളം രൂപ നേരത്തെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഡിഎംകെ ട്രഷറർ ദുരൈ മുരുകന്...

Read More »

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കേണ്ടത് നരേന്ദ്രമോദിക്കും, അമിത് ഷായ്ക്കും എതിരെയെന്ന് ; വൃന്ദാ കാരാട്ട്

April 16th, 2019

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ഇരുവരുടെയും പ്രസംഗം ഇന്ത്യയുടെ ഭരണഘടനയക്ക് എതിരെയാണ്. നിഷ്പക്ഷ പ്രവർത്തനം നടത്തുന്നവരാണെങ്കിൽ മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി എടുക്കണമെന്നും വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെതിരെയും കാസര്‍ഗോഡ് നടന്ന പ്രചാരണയോഗത്തില്‍ വൃന്ദ കാരാട്ട് ആഞ്ഞടിച്ചു. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് തുടരുന്നത് ബിജെപി നയമാണെന്...

Read More »

More News in national