യുഎഇയിലെ പ്രവാസികള്‍ക്ക് റംസാന് കോളടിച്ചു…100 മില്യണ്‍ ദിര്‍ഹത്തിന്റെ സഹായം

ദുബായ് : ഈ റംസാന് യുഎഇയിലെ പാവപ്പെട്ടവരായ പ്രവാസികള്‍ക്ക് കാരുണ്യമായി ദുബായ് ബീയ്റ്റ് അല്‍ ഖൈയര്‍ സൊസൈറ്റി. സൊസൈറ്രിയുടെ എല്ലാ വര്‍ഷങ്ങളിലുമുളള സഹായ പ്രവര്‍ത്തനങ്ങള്‍ പോലെ ഈ റംസാന്‍ നാളുകളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന യുഎഇയിലെ പ്രവാസികള്‍ക്ക് 100 ദശലക്ഷം ദിര്‍ഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സൊസൈറ്റി 73,144,799 ദിര്‍ഹത്തോളം 36,920 കുടുംബങ്ങള്‍ക്കായി സഹായമേകിയിരുന്നു. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതും അവര്‍ക്ക് സന്തോഷം പകരുക എന്നതുമാണ് സൊസെറ്റിയുടെ ഉദ്ധ്യേശമെന്നും അധികാരപ്പെട്ട പ്രതിനിധി പറയുന്നു.

കഴിഞ്ഞ തവണ 73.1 ദശലക്ഷം ദിര്‍ഹത്തിന്റെ സഹായം 50000 ത്തോളം വരുന്ന അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുവാന്‍ കഴിഞ്ഞതായും വരുന്ന വര്‍ഷത്തില്‍ 100 ദശലക്ഷത്തോളം വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളാണ് സൊസൈറ്റി വഹിക്കാന്‍ പോകുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *