#blessy |ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചു, അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് ബ്ലസി

#blessy |ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചു, അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് ബ്ലസി
Apr 18, 2024 04:40 PM | By Susmitha Surendran

ദുബായ്: (gcc.truevisionnews.com)   സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ച കോഴിക്കോട് ഫെറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാൻ ഇല്ലെന്ന് സംവിധായകൻ ബ്ലസി.

അബ്ദുല്‍ റഹീമിന്‍റെ ജീവിതകഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചിരുന്നു, എന്നാല്‍ ആടുജീവിതത്തിന്‍റെ തുടര്‍ച്ചയായി അതേ ശൈലിയില്‍ ഒരു ചിത്രമെടുക്കാൻ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ബോബി ചെമ്മണ്ണൂരിനെ അറിയിച്ചുവെന്ന് ബ്ലസി.

ഉടനെ അടുത്തൊരു സിനിമ ചെയ്യാനില്ല, മറ്റാര്‍ക്കെങ്കിലും ആ സിനിമ നന്നായി ചെയ്യാൻ കഴിയട്ടെ, അദ്ദേഹത്തിന്‍റെ ആഗ്രഹം സാധിക്കട്ടെയെന്നും ബ്ലസി പറഞ്ഞു.

അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുന്നതിന് മുന്നിലിറങ്ങിയ ആളാണ് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍. മോചനത്തിനാവശ്യമായ തുക പിരിഞ്ഞുകിട്ടിയതിന് പിന്നാലെയാണ് റഹീമിന്‍റെ കഥ സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചത്.

ഇതനുസരിച്ച് ബ്ലസിയോട് സംസാരിച്ചുവെന്നാണ് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നത്. ഇതിനുള്ള മറുപടിയാണ് ബ്ലസി നല്‍കിയിരിക്കുന്നത്. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് റഹീമിന്‍റെ കഥ സിനിമയാക്കുന്നത് എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നത്.

സിനിമയില്‍ നിന്ന് കിട്ടുന്ന ലാഭം ബോച്ചെ ചാരിറ്റബിള്‍ ട്രസിറ്റിന്‍റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.

ലോകമെമ്പാടുമുള്ള മലയാളികള്‍ അടക്കം നിരവധി പേര്‍ കയ്യയഞ്ഞ് സഹായമെത്തിച്ചതോടെയാണ് അബ്ദുല്‍ റഹീമിന്‍റെ മോചനമെന്ന കുടുംബത്തിന്‍റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ പോകുന്നത്.

#Bobby #Chemmannur #spoke #said #release #AbdulRahim #not #going #made #movie

Next TV

Related Stories
#holiday | കാലാവസ്ഥ കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ്; എല്ലാ സ്കൂളുകള്‍ക്കും അവധി, പ്രഖ്യാപനവുമായി റിയാദ് അധികൃതര്‍

May 1, 2024 01:51 PM

#holiday | കാലാവസ്ഥ കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ്; എല്ലാ സ്കൂളുകള്‍ക്കും അവധി, പ്രഖ്യാപനവുമായി റിയാദ് അധികൃതര്‍

മഴയുടെ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ...

Read More >>
#rain | രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വകുപ്പ്

May 1, 2024 11:11 AM

#rain | രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വകുപ്പ്

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ പെ​ട്ടെ​ന്ന് മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും...

Read More >>
#rain |യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്; വ്യാഴവും വെള്ളിയും സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ

May 1, 2024 10:12 AM

#rain |യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്; വ്യാഴവും വെള്ളിയും സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ പഠനം...

Read More >>
#negligence | എയർ ഇന്ത്യയുടെ അനാസ്ഥ; റിയാദിൽ നിന്ന് നാട്ടിലയച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിയില്ല

Apr 30, 2024 09:06 PM

#negligence | എയർ ഇന്ത്യയുടെ അനാസ്ഥ; റിയാദിൽ നിന്ന് നാട്ടിലയച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിയില്ല

മൃതദേഹം ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിക്കാമെന്നാണ് എയർ ഇന്ത്യ അധികൃതർ പിന്നീട് ബന്ധുക്കളെ...

Read More >>
#death |താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച സജീവിന്റെ മൃതദേഹം റിയാദിൽ ഖബറടക്കി

Apr 30, 2024 07:44 PM

#death |താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച സജീവിന്റെ മൃതദേഹം റിയാദിൽ ഖബറടക്കി

കഴിഞ്ഞ ദിവസം രാത്രി ഇഷാ നമസ്ക്കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ്...

Read More >>
#Yellowalert | യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയുടെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അധിക ജാഗ്രത പുലര്‍ത്തണമെന്ന് നിർദ്ദേശം

Apr 30, 2024 04:43 PM

#Yellowalert | യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയുടെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അധിക ജാഗ്രത പുലര്‍ത്തണമെന്ന് നിർദ്ദേശം

മ​ല​നി​ര​ക​ളോ​ടു​ചേ​ര്‍ന്ന താ​ഴ്വാ​ര​ങ്ങ​ളി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലും റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടു. അ​സ്ഥി​ര കാ​ലാ​വ​സ്ഥ...

Read More >>
Top Stories