#death | പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

#death | പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു
Apr 27, 2024 11:09 AM | By Athira V

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു.

കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആർ ഹൗസിൽ സജീവ് അബ്ദുൽ റസാഖ് (47) ആണ് മരിച്ചത്.

റിയാദിലെ റൗദയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് 6.30 ഓടെ ബാത്റൂമിൽ കുഴഞ്ഞു വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു.

കൂടെ ജോലി ചെയ്യുന്നയാൾ ഉടൻ സ്പോൺസറെ അറിയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു മുറിവിൽ 12 തുന്നലിട്ടു. ശേഷം റൂമിൽ തിരിച്ചെത്തി വിശ്രമിക്കുന്നത് കണ്ടിട്ടാണ് കൂടെയുള്ളയാൾ ഡ്യൂട്ടിക്ക് പോയത്.

മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചെത്തുമ്പോൾ നിലത്ത് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഇതിനിടയിൽ സജീവ് നാട്ടിൽ വിളിച്ച് ഭാര്യയോട് വീണതും പരിക്കേറ്റതും ആശുപത്രിയിൽ പോയതും എല്ലാം പറഞ്ഞിരുന്നത്രേ.

പോലീസ് എത്തി മൃതദേഹം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നാട്ടിൽ കൊണ്ടുപോകും. രണ്ട് വർഷം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ നാട്ടിൽ നിന്നെത്തിയത്.

ജൂൺ രണ്ടിന് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. പരേതരായ അബ്ദുൽ റസാഖ്, റുക്കിയ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഷിബിന, മക്കൾ: ദിയ സജീവ്, നിദ ഫാത്തിമ. സഹോദരങ്ങൾ: അൻസർ, നൗഷാദ്, നവാബ്, നവാസ്, താഹിറ, സഫാറൂനിസ, വാഹിദ.

#Expatriate #Malayali #collapsed #died #his #residence

Next TV

Related Stories
#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

May 8, 2024 10:56 PM

#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കിണാക്കുൽ വയൽപാത്ത് കുടുംബാംഗമാണ്. രണ്ട് മാസം മുമ്പ് സലാലയിൽ എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. നേരത്തെ സുഹാർ, മസ്യൂന, ദുകം...

Read More >>
#KMCC | എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക്  കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ  കെഎംസിസി

May 8, 2024 08:50 PM

#KMCC | എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ കെഎംസിസി

ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഗവണ്മെന്റ് മുൻകൂട്ടി കാണണമെന്നും ബഹ്‌റൈൻ കെഎംസിസി...

Read More >>
#uae |അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

May 8, 2024 07:36 PM

#uae |അബുദാബിയിലെ പ്രധാന റോഡ് മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

ഏതാനും ദിവസത്തേക്കാണ് റോഡ് അടയ്ക്കുന്നത്....

Read More >>
#richestcountry |ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ഖത്തറും യുഎഇയും

May 8, 2024 07:15 PM

#richestcountry |ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് ഖത്തറും യുഎഇയും

കൊവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കും ഇടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ...

Read More >>
#accident | സൗദിയിലെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

May 8, 2024 06:18 PM

#accident | സൗദിയിലെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

നമസ്കാരത്തിന് പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം...

Read More >>
#death | മാപ്പുകിട്ടിയിട്ടും നാടണയാനായില്ല; മയക്കുമരുന്ന്​ കെണിയിൽ കുരുങ്ങിയ പ്രവാസി മലയാളി  ഖത്തറിൽ മരിച്ചു

May 8, 2024 04:33 PM

#death | മാപ്പുകിട്ടിയിട്ടും നാടണയാനായില്ല; മയക്കുമരുന്ന്​ കെണിയിൽ കുരുങ്ങിയ പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

ബന്ധുക്കൾ വിസ ഏജൻറിനെതിരെ നൽകിയ പരാതിയിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്​ സംഘത്തെ...

Read More >>
Top Stories