യാംബു: (gccnews.com) യാംബു ടൗണിൽനിന്ന് ഏകദേശം അമ്പത് കിലോമീറ്റർ അകലെയുള്ള കാർഷിക മേഖലയായ യാംബു അൽ നഖ്ലിൽ കിണർ ഇടിഞ്ഞ് രണ്ടു പേർ മരിച്ചു.
കിണർ പണിക്കിടയിലെ ഡ്രില്ലിങ് ജോലി ചെയ്യുന്നതിനിടയിലാണ് കിണർ ഇടിഞ്ഞത്. വിവരം അറിഞ്ഞയുടൻ യാംബു സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി.
സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ കിണറ്റിൽ മണ്ണിനടിയിൽ പെട്ട തൊഴിലാളികളെ ഉടൻ പുറത്തെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
മരിച്ച തൊഴിലാളികൾ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.
മൃതദേഹങ്ങൾ അനന്തര നടപടികൾക്കായി യാംബു അൽ നഖ്ൽ ജനറൽ ഹോസ്പിറ്റലിലേക്കു മാറ്റിയതായും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
#Two #killed #well #collapse #during #drilling #work