യുഎഇയില്‍ അപകടങ്ങളുടെ ഫോട്ടോയെടക്കാമെന്ന് കരുതേണ്ട… ഒന്നര ലക്ഷം ദിര്‍ഹം പിഴ

അബുദബി: വാഹനാപകടം അടക്കമുള്ള വിവിധ അപകടങ്ങളുടെ പടം പിടിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ 30 ലക്ഷം രൂപക്ക് തുല്യമായ ഒന്നര ലക്ഷം ദിര്‍ഹം പിഴ. അപകട സ്ഥലങ്ങളില്‍ പടം പിടിക്കുന്നത് കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പോലീസിനും തടസ്സം സൃഷ്ടിക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ നിയമം നടപ്പിലാക്കാന്നുതെന്ന് അബുദബി പോലീസിന്റെ ട്രാഫിക്ക് പെട്രോള്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി വ്യക്തമാക്കി.

പടം പിടിക്കുന്നവര്‍ കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുകയും ചെയ്യുന്നത് കാരണം രോഗി ഗുരുതരാവസ്ഥയിലാകുകയും മരണം പോലും സംഭവിക്കാന്‍ ഇടയാകും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുകയാണങ്കില്‍ ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും 6 മാസം തടവും അനുഭവിക്കേണ്ടി വരും. അപകടം കാണാന്‍ വേണ്ടി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഡ്രൈവര്‍മാരും 1000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *