അമിത മയക്കുമരുന്ന് ഉപയോഗം…2018ല്‍ മാത്രം പൊലിഞ്ഞത് മുപ്പതോളം പേര്‍ക്ക്

കുവൈത്ത് സിറ്റി: അമിത മയക്ക് മരുന്നുപയോഗം മൂലം 2018 ആദ്യ മൂന്ന് മാസത്തില്‍ കുവൈത്തില്‍ മരിച്ചത് 30 പേര്‍. ജനുവരി മുതല്‍ മാര്‍ച്ച് വരെ 430 മയക്ക് മരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്ക് മരുന്നുമായി ബന്ധപ്പെട്ടു 154 പേരെ നാട് കടത്താന്‍ തീരുമാനിച്ചു. 2017ല്‍ മാത്രം 1471 മയക്ക് മരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1944 പേരെ ഇതുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തിരുന്നു.
അമിത മയക്ക് മരുന്ന് ഉപയോഗം മൂലം 2012 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 86,88,63,33 എന്നിങ്ങനെയാണ് മരണനിരക്ക്.

രാജ്യത്ത് വളരെ ഗുരുതരമായിക്കൊണ്ടിരിക്കുന്ന ദുരന്തത്തിനെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ദോസരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനിച്ചു. മയക്ക് മരുന്നുപയോഗം സൃഷ്ട്ടിക്കുന്ന സാമൂഹികവും മാനസികവുമായ സംഘര്‍ഷങ്ങളെ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ക്ക് മുതിരുന്നത്.

നിയമം കര്‍ശനമാക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിന് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു.സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കാമ്പസിയിനുകള്‍ നടത്തുന്നതിന് ബന്ധത്തപ്പെട്ട അധികൃതരെ ചുമതലപ്പെടുത്തിയതായി സര്‍ക്കാര്‍ ഉന്നത വക്താവ് അറിയിച്ചു. യക്ക് മരുന്നുമായി ബന്ധപ്പെട്ടു പിടിയിലാകുന്നവര്‍ക്ക് വധ ശിക്ഷ വരെ ലഭിക്കാവുന്നതാണ് .

രാജ്യത്ത് 20,000 ത്തോളം പേര്‍ മയക്ക് മരുന്നിന് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരും മയക്ക് മരുന്ന് കേസില്‍ പിടിയിലായിട്ടുണ്ട്. മയക്ക് മരുന്ന് ഉപയോഗിക്കുന്നവരില്‍ അധികവും യുവാക്കളാണ്. യുവാക്കളെ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിന് കുവൈറ്റ് സര്‍വകലാശാല അധികൃതരുമായി സഹകരിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *