ചുവപ്പു സിഗ്‌നല്‍ മറികടക്കാന്‍ ശ്രമം; അബുദാബിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരുക്ക്

അബുദാബി; ചുവപ്പു സിഗ്‌നല്‍ മറികടക്കുന്നതിനിടയില്‍ തലസ്ഥാന നഗരിയിലെ പെപ്സി കോള സിഗ്‌നലില്‍ രണ്ട് മിനി ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 32 പേര്‍ക്ക് പരുക്കേറ്റതായി അബുദാബി പൊലീസ് അറിയിച്ചു. അമിതവേഗതയില്‍ ചുവപ്പു സിഗ്‌നല്‍ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് 4.35നാണ് അപകടം സംബന്ധിച്ച് പൊലീസ് കണ്‍ട്രോണ്‍ റൂമില്‍ ടെലിഫോണ്‍ സന്ദേശം ലഭിച്ചത്. പൊലീസ് പട്രോളിങ് വിഭാഗവും ആബുലന്‍സും സംഭവ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനുള്ള നടപടികളും റോഡ് ഗതാഗതം സുഗമമാക്കുന്നതിനുമുള്ള നടപടികളും എടുത്തതായി അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖെയ്ലി അറിയിച്ചു.

അപകടത്തില്‍ 31 പേര്‍ക്ക് നിസാരമായ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. നിസാര പരുക്കേറ്റ 31പേരെ അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലും മഫ്റഖ് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം വിട്ടയച്ചു. ഗുരുതരമായി പരിക്കേറ്റയാല്‍ ഷെയ്ഖ് ഖലീഫാ മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.

ചുവപ്പു സിഗ്‌നല്‍ അമിത വേഗത്തില്‍ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും സുരക്ഷിത ഡ്രൈവിങ് ഉറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു. റോഡ് ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വാഹനങ്ങള്‍ അമിത വേഗം ഒഴിവാക്കുകയും റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *