33 വര്‍ഷത്തിനിടയില്‍ ഒരു അപകടം പോലും സംഭവിക്കാതെ റെക്കോര്‍ഡിട്ട് ഖത്തര്‍ ഗ്യാസ്

single1

ദോഹ: അപകടങ്ങളില്ലാതെ അഞ്ചുകോടി മനുഷ്യമണിക്കൂറുകള്‍ പിന്നിട്ട് ഖത്തര്‍ ഗ്യാസ്. ശക്തമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണു ഖത്തര്‍ ഗ്യാസിന്റെ ജീവനക്കാരും കരാറുകാരും ഈ നാഴികക്കല്ല് പിന്നിട്ടതെന്ന് ഖത്തര്‍ ഗ്യാസ് സിഇഒ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ താനി പറഞ്ഞു. ജോലിസ്ഥലത്ത് അപകടങ്ങള്‍ ഇല്ലാതാക്കാനായി ചിട്ടയായ സമീപനമാണു ഖത്തര്‍ ഗ്യാസ് പിന്‍തുടരുന്നത്.

അതിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് ഖത്തര്‍ ഗ്യാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അപകട രഹിത തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കാനാണു ഖത്തര്‍ ഗ്യാസ് ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ലോക നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും മുന്‍കരുതലുമാണു ഖത്തര്‍ ഗ്യാസ് പിന്തുടരുന്നത്. 1984ല്‍ രൂപീകരിച്ച ഖത്തര്‍ ഗ്യാസ് ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഉല്‍പാദക കമ്പനിയാണ്.

പ്രതിവര്‍ഷം 42 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഉല്‍പാദനമാണ് ഖത്തര്‍ ഗ്യാസ് നടത്തുന്നത്. 1996നുശേഷം ലോകത്തെ 28 രാജ്യങ്ങള്‍ക്കു ഖത്തര്‍ ഗ്യാസ് എന്‍എന്‍ജി കാര്‍ഗോ നല്‍കിയിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *