ദുബായില്‍ ചവച്ചരച്ച ച്യൂയിംഗ് ഗം റോഡിലെറിഞ്ഞാല്‍ 500 ദിര്‍ഹം പിഴ

ദുബൈ: ചവച്ചരച്ച ച്യൂയിംഗ് ഗം റോഡിലെറിയുന്നവരില്‍ നിന്നും 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി. 2003ലെ പതിനൊന്നാം ഉത്തരവ് പ്രകാരമാണിത്. ഒരു കപ്പ് ചായ റോഡിലേയ്ക്ക് വലിച്ചെറിയുന്നതിനും 500 ദിര്‍ഹമാണ് പിഴ. പൊതുവിടങ്ങള്‍ വൃത്തിയുള്ളതാക്കുന്നതിന് പൊതുജനങ്ങളുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ദുബൈ മെട്രോയിലോ പ്ലാറ്റ്ഫോമിലോ ദുബൈയിലെ ബസുകളിലോ ച്യൂയിംഗം ചവയ്ക്കുന്നത് അനുവദനീയമല്ല. ച്യൂയിംഗം ചവയ്ക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിന് ആയിരം ദിര്‍ഹമാണ് പിഴ. തെരുവുകളിലേയ്ക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിന് 500 ദിര്‍ഹമാണ് പിഴ. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നതും ശിക്ഷാര്‍ഹമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *