യുഎഇയിലെ ട്രാവല്‍ മേഖലയില്‍ 77,400 തൊഴിലവസരങ്ങള്‍

യുഎഇയില്‍ പുതിയതായി 77,400 തൊഴിലവസരങ്ങള്‍ വിനോദസഞ്ചാര മേഖലയല്‍ സൃഷ്ടിക്കപ്പെടുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ യുഎഇ വലിയ മുന്നേറ്റമുണ്ടാക്കും. റീട്ടെയില്‍, വിനോദസഞ്ചാരം, മെഡിക്കല്‍ ടൂറിസം തുടങ്ങിയ മേഖലകളിലായിരിക്കും അവസരങ്ങള്‍.

യുഎഇയില്‍ ഉടനീളം 77,400 പുതിയ തൊഴിലവസരങ്ങള്‍ ഇതിലൂടെ ലഭ്യമാകും. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം 2016 ല്‍ 317,300 ല്‍ നിന്ന് 2026 ഓടെ 394,700 ആയി ഉയരുമെന്നും വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബായില്‍ 12.2 ശതമാനം പേരായിരിക്കും 2026 ഓടെ ടൂറിസം മേഖലയില്‍ ജോലിചെയ്യുക. 2016 ല്‍ ഇത് 10.8 ശതമാനമായിരുന്നു.ദുബായ്, അബുദാബി എന്നീ രാജ്യങ്ങള്‍ ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതു മറ്റു മേഖലകളിലും തൊഴിലവസരങ്ങളിലെ വര്‍ധനയ്ക്ക് കാരണമാകുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *