ഖത്തറിലേക്ക് പോകാന്‍ ഇനി വിസ വേണ്ട; ഇന്ത്യ അടക്കം 80 രാജ്യങ്ങള്‍ പട്ടികയില്‍

single1

ദോഹ: ഇന്ത്യ അടക്കം 80 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഖത്തറിലേക്ക് പോകാന്‍ ഇനി വിസ വേണ്ട. അമേരിക്ക, യുകെ, ദക്ഷിണാഫ്രിക്ക, സെയ്‌ഷെല്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീരുമാനം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ അറിയിച്ചു.

ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മാത്രം മതി ഇനി ഖത്തറിലേക്ക് പോകാന്‍. യാത്രക്കാരന്റെ പൗരത്വം നോക്കി 30 മുതല്‍ 180 ദിവസം വരെ താമസം നല്‍കാനായിരിക്കും അനുമതി നല്‍കുക.

സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഖത്തറിന്റെ പുതിയ തീരുമാനം.

അതേസമയം, രാജ്യത്തെ ഹോട്ടല്‍, പൈതൃകം, ആയുര്‍വേദം, പ്രകൃതി സമ്പത്ത് തുടങ്ങിയവയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറയുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *