അബുദാബിയിലെ തടവുകാര്‍ക്ക് മക്കളുമായി വീഡിയോ ചാറ്റ് നടത്താന്‍ സൗകര്യം

അബുദാബി: അബുദാബിയിലെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് തങ്ങളുടെ മക്കളുമായി വീഡിയോ ചാറ്റ് നടത്താനുള്ള സൗകര്യം അധികൃതര്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി അല്‍ വാത്ബാ ജയിലിലെ ഒരു തടവുകാരന്‍ തന്റെ മക്കളുമായി വീഡിയോ ചാറ്റ് നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. നാല് മാസത്തനു ശേഷമാണ് ഇയാള്‍ തന്റെ മക്കളോട് സംസാരിക്കുന്നത്. ചെറിയ കുട്ടികള്‍ക്ക് ജയിലിലോ പൊലീസ് സ്റ്റേഷനിലോ വരുന്നതിന് നിയമപരമായി ബുദ്ധിമുട്ടുളളതാണ് പുതിയ സംവിധാനത്തിലേയ്ക്ക് നയിച്ചത്.

നീതിന്യായ വകുപ്പിനൊപ്പം അബുദാബി റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്. കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിന് പ്രാധാന്യം നല്‍കുന്നതിനിലാണ് ഇത്തരമൊരു സംവിധാനത്തെപ്പറ്റി ആലോചിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *