അബുദാബിയില്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക; എല്ലാം കാണാന്‍ മുകളില്‍ ഒരാള്‍ ഉണ്ട്

single1

അബുദാബി: പോലീസ് കണ്ടുപിടിക്കില്ലെന്നു കരുതി നിയമലംഘനം നടത്തുന്നവര്‍ സൂക്ഷിക്കുക. എല്ലാം കാണാന്‍ മുകളില്‍ ഒരാള്‍ ഉണ്ട്. ഇനി മുതല്‍ ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ പറക്കുന്ന ക്യാമറകള്‍ രംഗത്ത് . ഡ്രോണുകളുപയോഗിച്ച് ആകാശ നിരീക്ഷണം നടത്തിയാണ് എമിറേറ്റിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നത്. പ്രാപ്പിടിയന്‍ എന്നര്‍ഥം വരുന്ന അല്‍ ജെര്‍ണാസ് ഡ്രോണുകളാണ് ആകാശ നിരീക്ഷണത്തിനായി അബുദാബി ഗതാഗത വകുപ്പ് രംഗത്ത് ഇറക്കിയിരിക്കുന്നത്.

നഗരത്തിലൂടെ ആകാശ നിരീക്ഷണം നടത്തുന്ന അല്‍ ജെര്‍ണാസ് റോഡിലെ ക്യാമറയെ വെട്ടിച്ച് അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടും. നിയമലംഘനം പകര്‍ത്തി ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമിന് കൈമാറും. നഗരത്തിലെ ഗതാഗതക്കുരുക്കും അപകടവും നിരീക്ഷിച്ച് അപ്പപ്പോള്‍ വിവരങ്ങള്‍ നല്‍കാനും ഈ ഡ്രോണുകള്‍ക്കാകും.

പാര്‍ക്കിങ് ഫീസടക്കാതെ പാര്‍ക്ക് ചെയ്ത വാഹനങ്ങളെ കണ്ടുപിടിക്കാനും അല്‍ ജെര്‍ണസ് ഡ്രോണുകളെ ഉപയോഗപ്പെടുത്തും. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് അടക്കം ഫോട്ടോയെടുത്ത് ട്രാഫിക് വിഭാഗത്തിന് കൈമാറും. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്‌കൂള്‍ ബസുകളെയും നിരീക്ഷിക്കുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *