പ്രതിവര്‍ഷം വിദേശത്ത് മരണപ്പെടുന്നത് എട്ടായിരത്തോളം ഇന്ത്യക്കാര്‍…അറബ് രാജ്യങ്ങളില്‍ യുഎഇയും സൗദിയും മുന്നില്‍

പല കാര്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ പോകുന്നു ഇന്ത്യക്കാര്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യമാണ്. ഇത്തരമൊരു ഘട്ടത്തിലാണ് വിദേശ രാജ്യങ്ങളില്‍ വച്ചു മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത് എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. 2013 മുതല്‍ വര്‍ഷത്തില്‍ 8,000 ല്‍ അധികം ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ വച്ചു മരണത്തിനു കീഴടങ്ങി മൃതദേഹം ഇന്ത്യയില്‍ എത്തിച്ചത്. ഹൃദയസംബന്ധമായ അസുഖവും വാഹനാപകടങ്ങളുമാണു മരണത്തിനു പ്രധാനകാരണമെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 4060 നും ഇടയില്‍ പ്രായമുള്ളവരാണു മരണത്തിന് കീഴടങ്ങുന്നവരില്‍ കൂടുതലും.

മരണങ്ങളില്‍ അധികവും സംഭവിക്കുന്നത് ട്രാവല്‍ സീസണായ മാര്‍ച്ച്ഏപ്രില്‍, നവംബര്‍ഡിസംബര്‍ കാലങ്ങളിലാണ്. 2016 ല്‍ മുംബൈ എയര്‍പോര്‍ട്ട് വഴി രാജ്യത്തെത്തിച്ചത് 534 മൃതദേഹങ്ങളാണ്. ഇതില്‍ പകുതി മരണങ്ങളും സംഭവിച്ചത് ഗള്‍ഫ് മേഖലയിലാണ്. മരണത്തിനു കിഴടങ്ങിയവരില്‍ 85 ശതമാനം പേരു പുരുഷന്‍മാരാണ്. ഇവരുടെ ശരാശരി പ്രായം 48 വയസ്സാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എറ്റവുമധികം മൃതദേഹങ്ങള്‍ എത്തിയത് യുഎഇയില്‍ നിന്നാണ് 16.1 ശതമാനം. തൊട്ടുപിന്നാലെ സൗദി അറേബ്യ (13.5%) യാണ്. 10.9 ശതമാനം കുവൈത്തില്‍ നിന്നുമാണ്. ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നും 6.7 ശതമാനവും. ബാക്കി വരുന്ന 52 ശതമാനം ലോകത്തെ മറ്റു രാജ്യങ്ങളില്‍ നിന്നെല്ലാം കൂടെ എത്തുന്നതുമാണ്. ഇവയില്‍ 65 ശതമാനം മരണത്തിനു കാരണം ഹൃദയസംബന്ധമായ അസുഖമോ വാഹനാപകടങ്ങളോ ആണ്. 534 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഹൃദയസംബന്ധമായ അസുഖം മൂലം മരിച്ചവര്‍ ആണ്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം വര്‍ഷത്തില്‍ ഏകദേശം 8,000 പൗരന്‍മാര്‍ രാജ്യത്തിനു പുറത്തു വച്ചു മരിക്കുന്നുണ്ട്. 2013 ല്‍ മരണസംഖ്യ 7,433 ആയിരുന്നെങ്കില്‍ 2015 ല്‍ ഇതു 8,315 ആയി ഉയര്‍ന്നിരുന്നു. 2015ല്‍ വിവിധ രാജ്യങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്ക് ഇങ്ങനെ: യുഎഇ2741, സൗദി അറേബ്യ2674, ഒമാന്‍520, കുവൈത്ത്611, ഖത്തര്‍279, മറ്റുരാജ്യങ്ങള്‍1487.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *