റമദാനില്‍ അനധികൃത ഭിക്ഷാടനത്തിനും പണപ്പിരിവിനും പൂട്ടിടാന്‍ അബുദാബി…പൊലീസ് പട്രോളിങ് ശക്തമാക്കും

അബുദാബി; റമസാനില്‍ പണപ്പിരിവു നടത്തുന്നവരെ പിടികൂടുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതിനായി രാജ്യത്തെ ഏഴ് എമിറേറ്റിലും പൊലീസ് പട്രോളിങ് ശക്തമാക്കി. പിരിവിനും ഭിക്ഷാടനത്തിനും എതിരെ ക്യാംപെയ്‌നും ആരംഭിച്ചു. സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി സഹരിച്ചാണു നടപടി. ഭിക്ഷാടകര്‍ തമ്പടിക്കാന്‍ സാധ്യതയുള്ള ആരാധനാലയങ്ങള്‍, റമസാന്‍ ടെന്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായിരിക്കും. പുണ്യമാസത്തില്‍ ദാനധര്‍മങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതിനാലാണ് ഭിക്ഷാടകര്‍ രംഗത്തിറങ്ങുന്നത്. രോഗികളാണെന്നു നടിച്ചും വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കാണിച്ചും ചിലര്‍ പണപ്പരിവ് നടത്താറുണ്ടെന്ന് തലസ്ഥാന പൊലീസ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ര്‍ കേണല്‍ ഹമൂദ് സഈദ് പറഞ്ഞു. നോമ്പുകാരെ ചൂഷണം ചെയ്യുന്നവരെ പൊതുജനങ്ങളുടെ സഹായത്തോടെ കുടുക്കും.

ദുബായില്‍ പിടിയിലായത് 232 ഭിക്ഷാടകര്‍

ഭിക്ഷാടകര്‍ക്കെതിരെ ദുബായ് പൊലീസ് നടത്തിയ പരിശോധനയില്‍ ഇതുവരെ 232 പേര്‍ പിടിയിലായി. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 653 പേരാണ് പിടിയിലായത്. ഇവരില്‍ പലരും വന്‍തുക സമ്പാദിച്ചിരുന്നതായും സിഐഡി ഡപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് അല്‍ മുഹൈരി പറഞ്ഞു. പണം പിരിക്കാന്‍ ഓരോ വര്‍ഷവും പുതിയ മാര്‍ഗങ്ങളാണ് ഭിക്ഷാടകര്‍ സ്വീകരിക്കുന്നത്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കുക, വൈദ്യസഹായം, ആരാധനാലയങ്ങള്‍ എന്നിവയ്ക്കാണു പണം പിരിക്കുന്നതെന്നാണ് യാചകര്‍ പറയുക.

സമൂഹമാധ്യമങ്ങളിലൂടെയും നൂതന സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയും പണം പിരിച്ചവരും പിടിയിലായിട്ടുണ്ട്. സന്ദര്‍ശക, ടൂറിസ്റ്റ് വീസ തരപ്പെടുത്തിയാണ് യുഎഇയില്‍ പലരും ഭിക്ഷാടനത്തിനെത്തുന്നത്. ‘ഭിക്ഷാടനം തടയുക, അര്‍ഹരെ സഹായിക്കുക’ എന്ന പ്രമേയത്തിലാണ് ഷാര്‍ജയില്‍ ക്യാംപെയ്ന്‍ നടത്തുന്നതെന്ന് ഷാര്‍ജ പൊലീസ് മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ കേണല്‍ ആരിഫ് ഹസന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *