സുഹൃത്തിന്റെ ഭാര്യയുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട് വീഡിയോയില്‍ ചിത്രീകരിച്ച്‌ വാട്സ്‌ആപ്പില്‍ ഷെയര്‍ ചെയ്ത പ്രവാസി യുവാവിനെ കോടതി ശിക്ഷിച്ചു

അബുദാബി:സുഹൃത്തിന്റെ ഭാര്യയുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട് വീഡിയോയില്‍ ചിത്രീകരിച്ച്‌ വാട്സ്‌ആപ്പില്‍ ഷെയര്‍ ചെയ്ത പ്രവാസി യുവാവിനെ കോടതി ശിക്ഷിച്ചു .അടുത്ത സുഹൃത്തിന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഇത് ഷെയര്‍ ചെയ്യുകയും ചെയ്ത കേസിലാണ് പ്രവാസി യുവാവിന് മൂന്ന് വര്‍ഷം തടവ് കിട്ടിയത് കേസില്‍ രണ്ട് യുവതികളേയും കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് സുഹൃത്തിനെ ആക്രമിച്ച ഭര്‍ത്താവിനെ കോടതി വെറുതെവിട്ടു.
ഒരു പാകിസ്ഥാനി യുവാവിനെയും രണ്ട് ഫിലിപ്പിനോ യുവതികളെയുമാണ് അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.രണ്ട് യുവാക്കളും അവരുടെ ഫിലിപ്പിനോകളായ ഭാര്യമാരോടൊപ്പം ഒരേ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. 15 വര്‍ഷത്തിലേറെയായി ബിസിനസ് പങ്കാളികളായ ഇരുവരും ഒരു റെസ്സ്റ്റോറന്റും ഒരു ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്ബനിയും നടത്തുന്നുണ്ട്.2016 ഒക്ടോബര്‍ 4 ന്, ഇവരില്‍ ഒരു യുവാവ് ബാത്ത്റൂമില്‍ പോയ സമയത്ത്, സുഹൃത്ത് ആകാംഷകൊണ്ട് യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. യുവാവ് തന്റെ ഭാര്യയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങള്‍ കണ്ട ഭര്‍ത്താവ് ഞെട്ടി. ഇത്തരത്തിലുള്ള നാല് വീഡിയോ ക്ലിപ്പുകളാണ് ഫോണില്‍ ഉണ്ടായിരുന്നത്.ബാത്ത്റൂമില്‍ നിന്ന് പുറത്ത് വന്ന സുഹൃത്തിനെ യുവാവ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

കണ്ണിനും വയറ്റിലും കുത്തിയതിനു പുറമേ, തലയ്ക്ക് അടിയ്ക്കുകയും ചെയ്തു. നിലത്ത് വീണ യുവാവിനെ അക്രമി തന്നെ ആംബുലന്‍സ് വിളിച്ച്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.പിന്നീട് രണ്ട് യുവാക്കളെയും ഫിലിപ്പിനോ ഭാര്യയേയും-ദൃശ്യങ്ങള്‍ പകര്‍ത്തുകയും വാട്സ്‌ആപ്പില്‍ അയയ്ക്കുകയും ചെയ്ത ഫിലിപ്പിനോ യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു.ഒരു യുവാവിനെ സുഹൃത്തിനെതിരെ ആക്രമിച്ച കുറ്റവും രണ്ടാമത്തെ യുവാവിനും സുഹൃത്തിന്റെ ഭാര്യയ്ക്കുമെതിരെ വ്യഭിചാര കുറ്റവുമാണ് പോസിക്യൂട്ടര്‍ ചുമത്തിയത്. രണ്ടാമത്തെ യുവതിയ്ക്കെതി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *