എയര്‍ഇന്ത്യ സൗജന്യ ലഗേജ് അനുമതി കൂട്ടി

ദുബായ്: തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളില്‍ എയര്‍ ഇന്ത്യ സൗജന്യ ബാഗേജ് അനുമതി കൂട്ടി. ദുബായില്‍ നിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്കുമാണ് സൗജന്യ ലഗേജ് പരിധി കൂട്ടിയത്. ഈ സര്‍വീസുകളില്‍ ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും വരെ ലഗേജ് കൊണ്ടുപോകാം. മാര്‍ച്ച് 23വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം. +971 6 5970444, 4 2079400

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *