ആവേശം പകര്‍ന്ന് ദേശീയ കായിക ദിനത്തില്‍ അമീറിന്റെ സൈക്കിള്‍ യാത്ര

ദോഹ: രാജ്യത്തെ ജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സൈക്കിള്‍ സവാരി. ദേശീയ കായികദിനമായ ചൊവ്വാഴ്ച രാവിലെ ദോഹ കോര്‍ണിഷിലൂടെ കടന്നുപോയവരെ അമീറിന്റെ സൈക്കിള്‍ സവാരി അദ്ഭുതപ്പെടുത്തി. സൈക്കിള്‍ സവാരി വീക്ഷിക്കാന്‍ നിന്നവര്‍ക്ക് മുമ്പിലൂടെ കടന്നുപോകുന്നത് അമീറാണെന്ന് തിരിച്ചറിഞ്ഞതോടെ ആഹ്ലാദവും വിസ്മയവുമായിരുന്നു.

ട്രാക്ക് സ്യൂട്ട് അണിഞ്ഞ് തലയില്‍ തൊപ്പിയും വെച്ച് സാധാരണക്കാരനെ പോലെ അമീര്‍ നടത്തിയ സൈക്കിള്‍ സവാരി മൊബൈലിലും ക്യാമറകളിലും പകര്‍ത്താനുള്ള തിരക്കിലായിരുന്നു കോര്‍ണിഷിലേക്ക് എത്തിയ പ്രവാസികളും സ്വദേശികളും. ദോഹ കോര്‍ണിഷിന്റെ സൗന്ദര്യമാകര്‍ഷിച്ച് യാത്ര തുടര്‍ന്ന അമീര്‍ റോഡിന്റെ ഇരുവശങ്ങളിലും നിന്നവര്‍ക്കുനേരേ കൈവിശീ കാണിക്കാനും മറന്നില്ല. പ്രവാസികളും സ്വദേശികളും അമീറിന് ആശംസനേരാനും മറന്നില്ല.

ആരോഗ്യകരമായ ജീവിതശൈലിക്കായി വ്യത്യസ്ത കായിക പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ആരോഗ്യവും ശാരീരിക ക്ഷമതയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തിയാണ് ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന നിലയില്‍ ലോകശ്രദ്ധ നേടിയ അമീര്‍ സൈക്കിള്‍യാത്ര നടത്തിയത്. കായികപ്രേമികളില്‍ ആവേശം പകരാന്‍ മാത്രമല്ല സൈക്കിള്‍ സവാരി പോലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടാന്‍ കുട്ടികള്‍ക്കുവരെ പ്രചോദനം നല്‍കാന്‍ അമീറിന് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. ദോഹ കോര്‍ണിഷിലും ടവര്‍ ഏരിയയ്ക്കുചുറ്റും സവാരി നടത്തിയ ശേഷമാണ് അമീര്‍ സൈക്കിള്‍ സവാരി അവസാനിപ്പിച്ചത്. സാമൂഹികമാധ്യമങ്ങളില്‍ അമീറിന്റെ സൈക്കിള്‍ യാത്രയുടെ വീഡിയോ വൈറലായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *