പ്രശസ്ത ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയുടെ ക്യാംപസ് ദുബായില്‍

single1

ദുബായ് : പ്രശസ്ത ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയായ കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റിയുടെ പുതിയ ക്യാംപസിന് ദുബായില്‍ തുടക്കം. ആര്‍ട്ട്‌സ്, ക്രിയേറ്റിവ് ഇന്‍ഡസ്ട്രീസ്, എഞ്ചിനീയറിങ്, ബിസിനസ്, മാനേജ്‌മെന്റ്, ഐടി കംപ്യൂട്ടിങ് എന്നിവയില്‍ ഡിഗ്രിയും, മറ്റ് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയും, ഫൗണ്ടേഷന്‍ കോഴ്‌സുകളുമായി 25ഓളം കോഴ്‌സുകളാണ് ക്യാംപസ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. അക്കാഡമിക് റാങ്കിങ് ഓഫ് വേള്‍ഡ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ 2017ലെ 180 മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റി.

ഓസ്‌ട്രേലിയയ്ക്കു പുറമെ മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും യൂണിവേഴ്‌സിറ്റിക്ക് ക്യാംപസുകളുണ്ട്. ദുബായ് ക്യാംപസിലെ ജോലിക്കാരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ അക്കാഡമിക് സിറ്റിയിലുള്ള ക്യാംപസിലേയ്ക്ക് പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചുതുടങ്ങി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *