ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് ഗതാഗത്തിനായി തുറന്നു

ദോഹ: പൊതുമരാമത്ത് വകുപ്പിന്റെ (അഷ്ഘാല്‍) ഖലീഫ അവന്യൂ പദ്ധതിയുടെ ഭാഗമായുള്ള ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് ഗതാഗത്തിനായി തുറന്നു. ദോഹ, ദുഖാന്‍, ബാനി ഹാജര്‍, അല്‍ റയാന്‍ എന്നിവിടങ്ങള്‍ക്കിടയില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതാണ് ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച്. അഷ്ഘാല്‍ എക്‌സ്​പ്രസ്സ് വേ വകുപ്പ് മാനേജര്‍ എന്‍ജിനീയര്‍ യൂസഫ് അല്‍ ഇമാദി, ഗതാഗത എന്‍ജിനീയറിങ്-സുരക്ഷാ വകുപ്പ് മാനേജര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മാരിഫിയ എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍ചേഞ്ച് ഗതാഗതത്തിന് തുറന്നത്.

ബാനി ഹാജര്‍ റൗണ്ട് എബൗട്ട് മൂന്ന് തലത്തിലുള്ള ഇന്റര്‍ചേഞ്ചായി മാറ്റിയതിലൂടെ മണിക്കൂറില്‍ 1,500 വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയും. ഖലീഫ അവന്യൂ, ദുഖാന്‍ റോഡ്, അല്‍ റയാന്‍ റോഡ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പോയന്റുകൂടിയാണിത്.

അല്‍ റയാന്‍ റോഡില്‍നിന്നും ഖലീഫ അവന്യൂവില്‍നിന്നും ദോഹയിലേക്ക് എത്തുന്നവര്‍ക്ക് എക്‌സിറ്റിനായുള്ള വലത്തേക്കുള്ള പാതയും ഗതാഗതത്തിന് തുറന്നിട്ടുണ്ട്. അതേസമയം ദോഹയില്‍ നിന്ന് അല്‍ റയാനിലേക്കുള്ള മേല്‍പ്പാലം, ദുഖാനില്‍നിന്ന് അല്‍ റയാനിലേക്കുള്ള റോഡ്, ഒട്ടകങ്ങള്‍ക്കുള്ള പാലം എന്നിവയുടെ പൂര്‍ത്തീകരണം വൈകും. ഖലീഫ അവന്യൂ പദ്ധതിയുടെ 68 ശതമാനം പദ്ധതികളും പൂര്‍ത്തിയായിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *