ഒരുകിലോ ശരീരഭാരം കുറഞ്ഞാല്‍ 500 ദിര്‍ഹം സമ്മാനം

റാസല്‍ഖൈമ: ഒരുകിലോ ശരീരഭാരം കുറഞ്ഞാല്‍ 500 ദിര്‍ഹം സമ്മാനം. 18 വയസ്സിനുമുകളിലുള്ള ആര്‍ക്കും അമിതഭാരം കുറയ്ക്കാന്‍ 10 ആഴ്ച നീണ്ടുനില്‍ക്കുന്ന മത്സരമാണ് റാക്ക് ആശുപത്രി   ഒരുക്കിയിട്ടുള്ളത്. ഫെബ്രുവരി 17 മുതല്‍ ആരംഭിക്കുന്ന മത്സരം ഏപ്രില്‍ 28-ന് അവസാനിക്കും. ഒരുകിലോ കുറഞ്ഞാല്‍ അഞ്ഞൂറ് ദിര്‍ഹം എന്ന നിലയില്‍ പരമാവധി കുറയുന്ന ശരീരഭാരത്തിന്റെ തുകയായി അയ്യായിരം ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക. വനിതാ-പുരുഷ വിഭാഗങ്ങളില്‍ പ്രത്യേകം മത്സരമുണ്ട്. ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് പരമാവധി സമ്മാനത്തുക അയ്യായിരമായിരിക്കും. ഫെബ്രുവരി 17-ന് റാക് ഹോസ്​പിറ്റലിലെത്തി മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം.

റാസല്‍ഖൈമ മെഡിക്കല്‍ ഡിസ്ട്രിക്ട് ഹെല്‍ത്ത് എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊമോഷന്‍ വകുപ്പിന്റെ പ്രതിനിധികളാണ് റാക് ഹോസ്​പിറ്റലുമായി ചേര്‍ന്ന് മത്സരം സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താന്‍ 10 ആഴ്ചകള്‍ക്കുള്ള ഭക്ഷണപദ്ധതിയും മത്സരം അവതരിപ്പിക്കുന്നുണ്ട്.

രജിസ്‌ട്രേഷന്‍സമയത്ത് ആസ്​പത്രിയിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്നവരുടെ ശരീരഭാരം, ഉയരം, ബി.എം.ഐ, രക്തസമ്മര്‍ദം എന്നിവ രേഖപ്പെടുത്തും. മത്സരത്തിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുത്തവരുടെ ശരീരഭാരം മുന്‍പ് രേഖപ്പെടുത്തിയതുമായി താരതമ്യം ചെയ്യും . സര്‍ജറിമുഖേന ഭാരംകുറയ്ക്കാന്‍ പാടില്ല. സ്ത്രീ-പുരുഷ വിഭാഗങ്ങളില്‍നിന്നും ഒന്നും രണ്ടും സ്ഥാനക്കാരെ കണ്ടെത്തും. കാഷ് അവാര്‍ഡിനൊപ്പം, ആറ് വാര്‍ഷിക ജിം വൗച്ചറുകള്‍, വാര്‍ഷിക ആരോഗ്യ പാക്കേജുകള്‍, റാക് ഹോസ്​പിറ്റലിലെ സ്​പാ വൗച്ചറുകള്‍ എന്നിവയും വിജയികള്‍ക്ക് ലഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *