ബുര്‍ജ് ഖലീഫയില്‍ എല്‍.ഇ.ഡി. ഡിസൈനുകളുടെ മാസ്മരികത

ദുബായ്:  ബുര്‍ജ് ഖലീഫയെ  അലങ്കരിക്കുന്ന എല്‍.ഇ.ഡി. ഡിസൈനുകള്‍ക്കായി ആഗോളതലത്തില്‍ നടത്തിയ മത്സരത്തില്‍നിന്ന് ഏപ്രില്‍ മാസത്തേക്ക് രണ്ട് എന്‍ട്രികള്‍ തിരഞ്ഞെടുത്തു. ജപ്പാനില്‍നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള കലാകാരന്മാരുടെ എന്‍ട്രികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇമാറാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. മെക്‌സിക്കോയില്‍നിന്നുള്ള പെഡ്രോ നര്‍വേസും ജപ്പാനില്‍ നിന്നുള്ള ഹിറോയുകി ഹോസകയുമാണ് വിജയികള്‍. ഈ ഡിസൈനുകളാകും ഈ മാസം വൈകീട്ട് 6.15 മുതല്‍ 10.15 വരെ അര മണിക്കൂര്‍ ഇടവിട്ട് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ മാസവും പുതിയ ഡിസൈനുകളും വിജയികളെയും കണ്ടെത്തും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *