ദമാമില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് …ആവശ്യവുമായി കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം

ദമാം- ദമാമില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം സൗദി എയര്‍ലൈന്‍സ് അധികൃതരുമായി ചര്‍ച്ച നടത്തി. യൂസേഴ്‌സ് ഫോറം ജനറല്‍ കണ്‍വീനര്‍ ടി.പി.എം ഫസല്‍, ഭാരവാഹികളായ സി. അബ്ദുല്‍ ഹമീദ്, ഫിറോസ് കോഴിക്കോട് തുടങ്ങിവരാണ് സൗദി എയര്‍ലൈന്‍സ് ദമാം ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചീഫ് മാനേജര്‍ ഇബ്രാഹിം എ.അല്‍ ബാ ഹുസൈനുമായി ചര്‍ച്ച നടത്തിയത്.

ദമാമില്‍ നിന്നു നേരിട്ടോ അല്ലങ്കില്‍ സ്റ്റോപ്പ് ഓവര്‍ സര്‍വീസോ ആരംഭിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപേര്‍ക്ക് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഉപകാരപ്പെടുമെന്ന് യൂസേഴ്‌സ് ഫോറം പ്രതിനിധികള്‍ ബോധിപ്പിച്ചു. സീസണ്‍ കാലങ്ങളില്‍ കുടുംബങ്ങളടക്കം ഒട്ടേറെ പേര്‍ ആശ്രയിക്കുന്ന ദമാം-കോഴിക്കോട് റൂട്ടില്‍ ഇപ്പോഴുള്ള സര്‍വീസുകള്‍ പരിമിതമാണ്.

കുറഞ്ഞ പക്ഷം ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ് ക്രമീകരിക്കുന്നത് ഈ മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഗുണകരമാവുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നേരെത്തെ ദമാമില്‍ നിന്നും നേരിട്ട് കോഴിക്കോട്ടേക്ക് സൗദി എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസ് ഉണ്ടായിരുന്ന കാര്യം അധികൃതരെ ഓര്‍മിപ്പിച്ചു. റി കാര്‍പറ്റിംഗ് മൂലം വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടപ്പോഴാണ് സര്‍വീസ് നിര്‍ത്തിവെച്ചത്.

ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നിര്‍ത്തിയതോടെ കേരളത്തിലേക്കുള്ള യാത്ര പ്രയാസകര മായിരിക്കുകയാണ്. ഈ അവസരത്തില്‍ സൗദിയ സര്‍വീസിന് ഏറെ പ്രാധാന്യമുണ്ടെന്ന് നിവേദനത്തില്‍ വിശദീകരിച്ചു. ആവശ്യം ഗൗരവമായി കാണുന്നുവെന്നും വിഷയം എയര്‍ലൈന്‍സ് അതോറിറ്റി അധികൃതര്‍ക്ക് കൈമാറുമെന്നും ചീഫ് മാനേജര്‍ ഇബ്രാഹിം എ.അല്‍ ബാ ഹുസൈന്‍ ഭാരവാഹികളെ അറിയിച്ചു.

പ്രവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കെണിയുടെ പുതിയ മുഖം വ്യാപകമാകുന്നു. സമ്പാദിച്ചതെല്ലാം വെറുമൊരു ഫോണ്‍ കോളിലോ മെസേജിലോ കൈവിട്ടു പോയേക്കാം. ….വീഡിയോ റിപ്പോര്‍ട്ട് കാണാം…..

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *