പൂച്ചയായാലും നിയമം പാലിക്കണം…ഗള്‍ഫില്‍ നിന്നെത്തിയ പൂച്ച നെടുമ്പാശ്ശേരിയില്‍ കസ്റ്റഡിയില്‍

ഗള്‍ഫില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന പൂച്ചയെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇത്തരത്തിലൊരപൂര്‍വ്വ സംഭവം അരങ്ങേറിയത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പൂച്ചയെ കൊണ്ടുവന്നെതെന്നു ചൂണ്ടിക്കാണിച്ചാണ് ഉദോഗസ്ഥരുടെ നടപടി.

ഈ മാസം രണ്ടിന് ജിദ്ദയില്‍ നിന്ന് വന്ന സൗദി എയര്‍ലൈന്‍സിലാണ് പൂച്ചയെ കൊണ്ടുവന്നത്. എന്നാല്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ കസ്റ്റംസ് വിഭാഗം പൂച്ചയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിദേശത്ത് നിന്നു വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരുന്നതിന് പ്രത്യേക നടപടിക്രമങ്ങള്‍ ഉണ്ട്. പൂച്ച എവിടെയാണോ ജനിച്ചത് അവിടത്തെ ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എന്നാല്‍, പൂച്ചയുടെ ഉടമസ്ഥരുടെ കൈയില്‍ ഇതൊന്നും ഇല്ലായിരുന്നു.

എന്നാല്‍ ഇത് മാത്രമല്ല പ്രശ്‌നം, പൂച്ചയെ എവിടേക്കാണോ കൊണ്ടുവരുന്നത് അവിടെത്തന്നെ പരിശോധിക്കുകയും വേണം. പൂച്ചയെ പരിശോധിക്കാനുള്ള സംവിധാനം നെടുമ്പാശ്ശേരിയില്‍ ഇല്ല. തുടര്‍ന്ന് പൂച്ചയെ ജിദ്ദയിലേക്ക് തന്നെ തിരിച്ചയച്ചു. നിലവില്‍ ഡല്‍ഹി, മുംബെ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ മാത്രമാണ് ഇന്ത്യയില്‍ വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരാനുള്ള അനുമതിയുള്ളത്. നിയമവിരുദ്ധമായി കൊണ്ടുവരുന്നത് പിടിക്കപ്പെട്ടാല്‍ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഇത് നിലനില്‍ക്കെയായിരുന്നു യാത്രക്കാരന്റെ ഇത്തരത്തിലൊരു സാഹസം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *