സൗദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ പത്തനാപുരം സ്വദേശിയെ നാട്ടിലെത്തിച്ചു

സൗദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ പത്തനാപുരം സ്വദേശി ഖദീജയെ നാട്ടിലെത്തിച്ചു. സൗദിയില്‍ ഹൗസ് മെയ്‌ഡ്‌ വിസയില്‍ എത്തി ദുരിതത്തിലായ ഖദീജയ്ക്ക് എംബസിയുടെയും നോര്‍ക്കയുടെയും ഇടപെടലില്‍ ആശ്വാസം. പത്തനാപുരം വിളക്കുടി സ്വദേശി ഖദീജ ബീവി അഞ്ചു മാസം മുമ്ബാണ് തബൂക്കില്‍ വീട്ടുജോലിക്കായി എത്തിയത്.

സൗദിയിലുള്ള മലയാളി കുടുംബത്തിലാണ് ജോലിയെന്ന് വിശ്വസിപ്പിച്ചാണ് തിരുവനന്തപുരത്തുള്ള ട്രാവല്‍ ഏജന്‍റ് അന്‍പതിനായിരം രൂപ വാങ്ങിച്ച്‌ ഖദീജയെ സൗദിയില്‍ എത്തിച്ചത്. എന്നാല്‍ സ്വദേശിയുടെ വീട്ടിലായിരുന്നു ഖദീജയ്ക്ക് ജോലി നല്‍കിയത്. മാത്രമല്ല 25,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുക ശമ്ബളം ലഭിക്കുമെന്ന് പറഞ്ഞാണ് കൊണ്ടുവന്നതെങ്കിലും ആദ്യ രണ്ടു മാസം തുശ്ചമായ തുക ശമ്ബളമായി ലഭിച്ചത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഠിനമായ ജോലിയും ശാരീരിക പീഡനവും ഏല്‍ക്കേണ്ടി വന്നു. ശമ്ബളവും നല്‍കിയില്ല. തുടര്‍ന്ന് സ്വദേശിയുടെ വീട്ടില്‍ നിന്ന് രക്ഷപെട്ട് ഇവര്‍ പൊലീസില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്നാണ് എംബസിയും നോര്‍ക്ക റൂട്ട്സും ഇടപെട്ട് ഖദീജയെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *