ഇസ്ലാം വിരുദ്ധ ട്വീറ്റ്: ഇന്ത്യന്‍ ഷെഫ് അതുല്‍ കൊച്ചാറിന്റെ ദുബായിലെ ജോലി തെറിച്ചു

ദുബൈ: ഇസ്ലാം വിരുദ്ധ ട്വീറ്റിലൂടെ വിവാദത്തില്‍ അകപ്പെട്ട ഇന്ത്യന്‍ ഷെഫ് അതുല്‍ കൊച്ചാറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ദുബൈ ജെ ഡബ്ല്യു മാരിയറ്റ് മര്‍ക്വിസ് ഹോട്ടല്‍. ദുബൈയില്‍ രംഗ് മഹല്‍ ഇന്ത്യന്‍ റെസ്റ്റോറന്റിലെ പ്രധാന ഷെഫ് ആയിരുന്നു കൊച്ചാര്‍.

അടുത്തിടെ അദ്ദേഹം നടത്തിയ വിവാദ അഭിപ്രായപ്രകടങ്ങളെ തുടര്‍ന്നാണ് എഗ്രിമെന്റ് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഞങ്ങളുടെ എഗ്രിമെന്റ് റദ്ദാക്കിയതോടെ ഷെഫ് അതുല്‍ കൊച്ചാറുമായി ഈ റെസ്റ്റോറന്റിന് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല- എന്നാണ് ജെ ഡബ്ല്യു മാരിയറ്റ് മര്‍ക്വിസ് ഹോട്ടല്‍ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.

അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വന്റികോ എപ്പിസോഡില്‍ ഇന്ത്യന്‍ ദേശീയവാദികളെ തീവ്രവാദികളാക്കി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് പ്രിയങ്ക ചോപ്രയ്ക്ക് എതിരെ അതുല്‍ കൊച്ചാര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

ഹിന്ദുക്കളുടെ വികാരം നിങ്ങള്‍ മാനിക്കുന്നില്ല. കഴിഞ്ഞ 2000 വര്‍ഷമായി ഇസ്ലാം നിങ്ങളെ ഭീകരവാദിയാക്കിക്കൊണ്ടിരിക്കുകയാണ്. ലജ്ജ തോന്നുന്നുവെന്നാണ് കൊച്ചാര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റ് വിവാദമായതോടെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *