അവധിക്കാലത്ത് കുട്ടികളുടെ സുരക്ഷ ; ബോധവൽക്കരണ പരിപാടികളുമായ് എസ്.സി.എഫ്.എ

ഷാർജ: അവധിക്കാലത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് സു പ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സ് . കളിക്കാനും, കൂട്ടുകാരെ കാണാനും, ഷോപ്പിങ് മാളുകൾ സന്ദർശിക്കാനും മറ്റും പോകുന്ന കുട്ടികളുടെ മേൽ കൂടുതൽ ശ്രദ്ധ കൈവരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

അപകടങ്ങൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ, അത് തടയാനുള്ള മുൻകരുതലുകൾ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് എന്നിവയെക്കുറിച്ചാണ് ബോധവൽക്കരണം. കുട്ടികളുമായി രക്ഷിതാക്കൾ വിനോദ സഞ്ചാരത്തിനും, ആൾക്കൂട്ടങ്ങളിലുമൊക്കെ പോകുമ്പോൾ കുട്ടികൾ ഒറ്റപ്പെട്ട് പോകാതെ നോക്കണം. കുട്ടികൾ അപകടങ്ങളിൽ പെട്ട് പോവുകയാണെങ്കിൽ ധൈര്യം കൈവിടാതെ ഉടൻ വൈദ്യ സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

കുട്ടികൾക്ക് ഏറ്റവും നല്ല അനുഭവങ്ങൾ നൽകുന്നതാവണം അവരുടെ അവധിക്കാലങ്ങളെന്ന് എസ്.സി.എഫ്.എ ഡയറക്ടറും ക്യാംപയിൻ സംഖാടക സമിതി മേധാവിയുമായ ഹനാദി സാലിഹ് അൽ യാഫി പറഞ്ഞു. രക്ഷിതാക്കൾക്ക് കൂടുതൽ കാര്യങ്ങളിൽ അവബോധം നൽകുന്നതോടൊപ്പം ഏതു സാഹചര്യവും തരണം ചെയ്യാനുള്ള ആത്മധൈര്യവും കുട്ടികളിൽ ഉണർത്താനും ബോധവൽക്കരണം സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *