ഒമാന്‍ പ്രവാസികള്‍ക്ക് കോളടിച്ചു…ആഴ്ചയില്‍ രണ്ട് ദിവസം നിര്‍ബന്ധ അവധി പ്രഖ്യാപനം

മസ്‌ക്കറ്റ്: തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം നിര്‍ബന്ധമായും അവധി നല്‍കണമെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങളില്‍ സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സ്ഥലങ്ങളും, മെച്ചപെട്ട താമസ സൗകര്യങ്ങളും നല്‍കേണ്ടത് തൊഴില്‍ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. മതിയായ സുരക്ഷയും മറ്റു സൗകര്യങ്ങളും ലഭ്യമാകാത്ത പക്ഷം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ പരാതി നല്‍കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന സംഘത്തെയും മന്ത്രാലയം നിയമിച്ചു കഴിഞ്ഞു. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ തക്ക നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തൊഴില്‍ നിയമത്തിന്റെ 71 ആം വകുപ്പ് അനുസരിച്ചു , അഞ്ചു പ്രവര്‍ത്തി ദിവസങ്ങള്‍ക്കു ശേഷം, രണ്ടു ദിവസം കര്‍ശനമായും തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്നാണ്. ഇത് ഒരു ദിവസമായി കുറക്കുവാന്‍ സ്ഥാപനങ്ങള്‍ക്കു അധികാരം ഇല്ലെന്നും മന്ത്രാലയം അറിയിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *