നമ്മളറിയാതെ നമ്മള്‍ കബളിപ്പിക്കപ്പെടുന്നു…ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിച്ച് ട്രാഫിക് പിഴയടയ്ക്കുന്ന സംഘങ്ങള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി അബുദാബി പോലീസ്

അബുദാബി: മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ട്രാഫിക് പിഴകള്‍ അടയ്ക്കുന്ന പ്രവണതയ്ക്കെതിരേ ജാഗ്രതാ നിര്‍ദേശവുമായി അബുദാബി പോലീസ്. അറബ്, ഏഷ്യന്‍ വംശജരായ നിരവധിപ്പേരെയാണ് ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തത്. വളരെ സമര്‍ഥമായി പൊതുജനങ്ങളെക്കൂടി കബളിപ്പിച്ച് കുറ്റകൃത്യത്തിന്റെ ഭാഗമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. കുറഞ്ഞ നിരക്കില്‍ ട്രാഫിക് പിഴകള്‍ അടച്ചുനല്‍കാമെന്നാണ് നല്‍കുന്ന വാഗ്ദാനം. പിഴ ലഭിച്ചവരില്‍നിന്ന് ട്രാഫിക് പിഴയേക്കാള്‍ കുറഞ്ഞ തുക കറന്‍സിയായി വാങ്ങിയശേഷം മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി പിഴയടയ്ക്കുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. മറ്റുപല കാര്യങ്ങളും പറഞ്ഞാവാം പലപ്പോഴും ഇവര്‍ ഇരകളെ കണ്ടെത്തുക.

ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്യുന്നവരും കൃത്യം ചെയ്യാന്‍ കൂട്ടുനില്ക്കുന്നവരും ഇത്തരക്കാരില്‍നിന്ന് സേവനം സ്വീകരിക്കുന്നവരും ഒരുപോലെ ശിക്ഷാര്‍ഹരാണെന്ന് അബുദാബി പോലീസ് സി.ഐ.ഡി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ താരിഖ് ഖല്‍ഫാന്‍ അല്‍ ഖോല്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള കബളിപ്പിക്കലുകളെക്കുറിച്ച് നിരവധി പരാതികളാണ് അടുത്തിടെയായി ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പോലീസ് അറിയിച്ചു. കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ പോലീസിന് വിവരം കൈമാറണമെന്നും പൊതുജനങ്ങളോടാവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *