ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ മയക്കുമരുന്ന് ഉപയോഗിച്ച യുവാവ് ഷാര്‍ജയില്‍ കുടുങ്ങി

ഷാര്‍ജ: ഭാര്യമാരെ സന്തോഷിപ്പിക്കാനാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്ന് ഗള്‍ഫ്‌ സ്വദേശി ഷാര്‍ജ കോടതിയില്‍. യുഎഇയില്‍  ഷേബു എന്നറിയപെടുന്ന ക്രിസ്ടല്‍മെത്  മയക്കുമരുന്നാണ് നാല്പതു വയസുകാരനായ യുവാവ്‌ ഉപയോഗിച്ച് തുടങ്ങിയത്.

പിടിക്കപെട്ട ശേഷം കോടതിയില്‍ പറഞ്ഞത് ഇങ്ങനെ. മൂന്നാമത്തെ വിവാഹം കഴിഞ്ഞ ശേഷം വീട്ടില്‍ പ്രശ്നങ്ങള്‍ തുടങ്ങി. സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അയാളാണ് മരുന്ന് തന്നത്. ഉപയോഗിച്ച് തുടങ്ങുമ്പോള്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധം ആണെന്ന് അറിയില്ലാരുന്നു. ഇത് ഉപയോഗിച്ച ശേഷം ഭാര്യമാരുമായുള്ള ബന്ധവും സന്തോഷകരമായി.

അറസ്റ്റ് ചെയ്യപ്പെട്ട ശേഷമാണ് മയക്കുമരുന്നിന്റെ ദൂഷ്യ ഫലങ്ങള്‍ അറിഞ്ഞത്. സുഹൃത്തിനെ വിശ്വസിച്ചാണ് ഈ തെറ്റ് ചെയ്തതെന്നും വിചാരണ വേളയില്‍ യുവാവ് പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *