ദുബായ് എര്‍പോര്‍ട്ടില്‍ പൊലീസുകാരനു നേരെ ‘കസേരയേറ്’: പിന്നീട് പ്രതിക്ക് സംഭവിച്ചത്

ദുബായ് : ദുബായ് എയര്‍പോര്‍ട്ടില്‍ പൊലീസുകാരനു നേരെ യാത്രക്കാരന്റെ ‘കസേരയേറിഞ്ഞ’ കുറ്റത്തിന് പ്രതി കോടതി വിചാരണയില്‍. മെയ് 31ന് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് 26കാരനായ ഉസ്ബക്കിസ്ഥാന്‍ സ്വദേശി വിചാരണ നേരിടുന്നത്. എയര്‍പോര്‍ട്ടില്‍ വച്ച് രേഖകള്‍ ചോദിച്ച പൊലീസുകാരന് നേരെ കസേര വലിച്ചെറിയുകയും, നിലത്ത് വീഴും വരെ ഇടിക്കുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരായ പരാതി. രേഖകള്‍ ചോദിച്ചപ്പോള്‍ തനിക്ക് വിശക്കുന്നുവെന്നു പറഞ്ഞ ഇയാള്‍ അര മണിക്കൂറിനു ശേഷം തിരികെ വരികയും, തന്നെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസുകാരന്‍ കോടതിയില്‍ മൊഴി നല്‍കി.

10 വര്‍ഷത്തോളം ഈജിപ്തിലായിരുന്ന താന്‍ അവിടെ നിന്നും നാടുകടത്തപ്പെട്ട് ദുബായ് എയര്‍പോര്‍ട്ടില്‍ വന്നതാണെന്നും, പൊലീസുകരാന്‍ തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് താന്‍ അതിനു പറ്റിയ മാനസികാവസ്ഥയില്‍ അല്ലായിരുന്നെന്നും, അത് തന്നെ രോഷാകുലനാക്കുകയും, പ്രശ്‌നത്തിലേയ്ക്ക് നയിക്കുകയായിരുന്നുവെന്നും പ്രതി കോടതിയെ ബോധിപ്പിച്ചു. തന്റെ കുടുംബം ഈജിപ്തിലാണെന്നും, അവരെ കാണാന്‍ പറ്റാത്ത വിഷമത്തില്‍ നില്‍ക്കുമ്പോഴായിരുന്നു പൊലീസുകരാന്റെ വരവ് എന്നും ഇയാള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *