ദുബായ് എയർഷോയ്ക്ക് തുടക്കമായി

ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയ്ക്കു പുറമെ പറക്കുന്ന കൊട്ടാരങ്ങളും അണിനിരക്കുന്ന ദുബായ് എയർഷോയ്ക്ക് തുടക്കം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മേള ഉദ്ഘാടനം ചെയ്തു.

 

അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഒപ്പമുണ്ടായിരുന്നു.

1200 വ്യോമയാന കമ്പനികളും ഈ രംഗത്തെ 72,000 വിദഗ്ധരും പങ്കെടുക്കുന്നു. പോർവിമാനങ്ങളിൽ ഏറ്റവും അപകടകാരികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസിന്റെ റഫാൽ, മിറാഷ്, അമേരിക്കയുടെ എഫ് 16, യുദ്ധമേഖലയിൽ പടക്കോപ്പുകളും മറ്റു സന്നാഹങ്ങളും എത്തിക്കാനുള്ള വിമാനങ്ങൾ തുടങ്ങിയവ സന്ദർശകരെ ആവേശംകൊള്ളിക്കുന്നു.

അതിവേഗത്തിൽ ഇരമ്പിയെത്തി ഒരുമേഖലയാകെ ചാമ്പലാക്കി അപ്രത്യക്ഷമാകാൻ കഴിയുന്ന ഹൈടെക് വിമാനങ്ങളാണ് മുഖ്യാകർഷണം. കുത്തനെ പറന്നുയരാനും തളർന്നു വീഴുന്ന പക്ഷിയെപ്പോലെ വട്ടംകറങ്ങി മൂക്കുകുത്തി നിലംതൊടും മുൻപേ ശരവേഗത്തിലുയർന്നു മേഘങ്ങളിൽ മറയാനും ഇവയ്ക്കു കഴിയും. മരുഭൂമിയിലും കൊടുങ്കാട്ടിലും പർവത മേഖലകളിലും കടലിലും ഒരുപോലെ ദൗത്യനിർവഹണത്തിന് ഉപയോഗിക്കാൻ കഴിയും. എങ്കിലും ഓരോ മേഖലയുടെയും ആവശ്യങ്ങൾക്കു യോജിച്ചവിധം കൂടുതൽ സംവിധാനങ്ങളൊരുക്കാൻ സാധിക്കും.

അതിവേഗം, കൃത്യത, സംഹാരശേഷി, പൈലറ്റിന്റെ സുരക്ഷിതത്വം, കുറഞ്ഞ അറ്റകുറ്റപ്പണി, ഏതു കാലാവസ്ഥയെയും അതിജീവിക്കുന്ന കരുത്ത് എന്നിവയാണ് പ്രധാനമായും പോർവിമാനങ്ങളുടെ മികവു നിശ്ചയിക്കുന്ന ഘടകങ്ങളെന്നു പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ പറയുന്നു. ഒറ്റ എൻജിനുള്ള മിറാഷ്, എഫ് 16 വിമാനങ്ങൾ യുഎഇയ്ക്കുണ്ട്. ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളാണ് ഇവയിലുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *