യുഎഇയിൽ വാറ്റ് വരുന്നു; ദുബായിൽ 90 ശതമാനം വരെവരെ ഡിസ്ക്കൗണ്ട്

 

ദുബായ് : യുഎഇയിൽ വാറ്റ് വരുന്നു; ദുബായിൽ 90 ശതമാനം വരെവരെ ഡിസ്ക്കൗണ്ട്. വമ്പൻ ഒാഫറുകളുമായി ദുബായിൽ ഈ മാസം വീണ്ടും മൂന്നു ദിവസത്തെ സൂപ്പർ സെയിൽ എത്തുന്നു. ദുബായിലെ കടകളിലും ഷോപ്പിങ് മാളുകളിലും നവംബർ 23മുതൽ 25 വരെയാണ് മെഗാ സെയിൽ നടക്കുക.

സൂപ്പർ സെയിലിന്റെ രണ്ടാം എഡിഷിനിൽ വസ്തുക്കൾക്ക് 30 ശതമാനം മുതൽ 90 ശതമാനം വരെ ഇളവാണ് ലഭിക്കുക. വസ്ത്രങ്ങൾ, ജ്വല്ലറി, ഷൂസ്, ബാഗുകൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, വീട്ടുൽപനങ്ങൾ, കളിപ്പാട്ടം എന്നു തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും ഓഫർ ലഭ്യമാകും. ഏറ്റവും മികച്ച കമ്പനികളുടെ ഉൽപന്നങ്ങളും ഡിസ്ക്കൗണ്ട് സെയിലിൽ ഉണ്ടാകും.

ആറു മാസത്തിനുശേഷമാണ് മൂന്നു ദിവസത്തെ സൂപ്പർ സെയിൽ വരുന്നത്. ലോകത്തിന്റെ ഷോപ്പിങ് ഉൽസവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ വരുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് വമ്പൻ ഒാഫറുകൾ നൽകുന്നതെന്നും ശ്രദ്ധേയമാണ്. രണ്ടു മാസം കഴിഞ്ഞാൽ യുഎഇയിൽ വാറ്റ് നടപ്പാക്കും.

അതിനാൽ അധിക നികുതി നൽകാതെ ഉൽപന്നങ്ങൾ സ്വന്തമാക്കുന്നതിനുള്ള അവസരമാണിത്. ഉപഭോഗ്താക്കൾക്ക് നേരിട്ടെത്തി വലിയ ഇളവോടെ സാധനങ്ങൾ വാങ്ങിക്കാനുള്ള അവസരമാണിതെന്നും ഡിഎഫ്ആർഇ എക്സിക്യൂട്ടിവ് ഡയറക്ടർ സയീദ് അൽ ഫൽസി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *