ദുബായിൽ 2017ൽ പിടികൂടിയത് 1.19 ബില്യൻ ദിർഹത്തിന്റെ വ്യാജ ഉത്പന്നങ്ങൾ

 കഴിഞ്ഞ വർഷം ദുബായിൽ പിടികൂടിയത് 1.19 ബില്യൻ ദിർഹം വില  മതിക്കുന്ന 260 ലക്ഷത്തിലേറെ വ്യാജ ഉത്പന്നങ്ങൾ. ഇവ കഴിഞ്ഞ ദിവസം നശിപ്പിച്ചതായി ദുബായ് സാമ്പത്തിക വകുപ്പിലെ കൊമേഴ്സ്യൽ കോംപ്ലിയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം അറിയിച്ചു.

400 ദശലക്ഷത്തിന്റെ ഷൂസാണ് പിടികൂടിയവയിൽ ഏറ്റവും കൂടുതൽ. 72.1 ദശലക്ഷത്തിന്റെ ബാഗുകൾ, മറ്റു തുകലുൽപന്നങ്ങൾ എന്നിവ രണ്ടാമതുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ, മറ്റു അനുബന്ധ ഉത്പന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കെട്ടിട നിർമാണ സാമഗ്രികൾ, സ്പെയർ പാർട്സ്, ബാറ്ററി എന്നിവയും പിടികൂടി നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *