പച്ചപ്പണിയാനൊരുങ്ങി ദുബായ്; വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പുത്തന്‍ പദ്ധതികള്‍

ദുബൈ: നഗരത്തിലെ പൊതുസ്ഥലങ്ങളെ കൂടുതല്‍ ഹരിതാഭമാക്കാന്‍ ഒരുങ്ങി മുന്‍സിപ്പാലിറ്റി. നഗരസൗന്ദര്യവത്കരണവും ഹരിതമേഖലകളുടെ വ്യാപനവും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ കൂടുതല്‍ഊര്‍ജ്ജിതമാക്കും. റോഡരളകിലും മറ്റും കൂടുതല്‍ പൂച്ചെടികളും അലങ്കാരവൃക്ഷങ്ങളും നട്ടുപിടിക്കാനാണ് പദ്ധതി. പാതയോരങ്ങളും ചത്വരങ്ങളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി പൂച്ചെടികളും അലങ്കാരവൃക്ഷങ്ങളും നട്ടുപിടിപ്പിക്കും. എമിറേറ്റിനെ ഹരിതനഗരമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കുക.

ഹരിതവത്കരണ പരിപാടികളുടെ ഭാഗമായി പുതിയ മേഖലകളില്‍ ജലസേചനത്തിനായി പൈപ്പുകള്‍ സ്ഥാപിച്ച് വരികയാണ് .ഇവിടെ വളക്കൂറുള്ള മണ്ണിട്ട് നികത്തി മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. കൃഷിയിടങ്ങള്‍ വ്യാപിപ്പിക്കുന്ന പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. നടപടികളുടെ പുരോഗതി വിലയിരുത്താന്‍ വിവിധ വകുപ്പുമേധാവികളേയും ഡയറക്ടര്‍മാരേയും ഉള്‍പ്പെടുത്തി പ്രത്യേക സമിതിക്ക് രൂപ നല്‍കിയിട്ടുണ്ട്. ഷിന്‍ദഗ വാഫി ഇന്റര്‍സെക്ഷന്‍ സബീല്‍ 1,സബീല്‍ 2 റോഡുകള്‍ എന്നിവിടങ്ങളില്‍ സൗന്ദര്യവല്‍ക്കരണ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മെയ്ദാന്‍ സ്ട്രീറ്റീലെ പദ്ധതികള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. നടപടികളുടെ പുരോഗതി വിലിയിരുത്താന്‍ വിവിധ വകുപ്പ് മേധാവികളേയും ഡയറക്ടര്‍മാരേയും ഉള്‍പ്പെടുത്തി പ്രത്യേക സമിതിക്കും രൂപ നല്‍കിയിട്ടുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *