ലൈംഗികശക്തി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ദുബായ് അധികൃതരുടെ ജാഗ്രതാ നിര്‍ദ്ദേശം

ദുബായ്: ലൈംഗികശക്തി വര്‍ദ്ധിപ്പിക്കുമെന്നും, ശരീരം പുഷ്ടിപ്പെടുത്തുമെന്നുമുള്ള വാഗ്ദാനങ്ങളുമായി എത്തുന്ന മരുന്നുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍.

ഇത്തരം മരുന്നുകളില്‍ പലതും നിരോധിത ചേരുവകള്‍ ചേര്‍ക്കുന്നുണ്ടെന്നും, അത് ഉപയോഗിക്കുന്നത് ആരോഗ്യത്തെ വലിയ രീതിയില്‍ മോശമായി ബാധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.

മുനിസിപ്പാലിറ്റി വെബ്‌സൈറ്റായ www.dm.gov.ae ല്‍ ശരീരം മെലിയാനുള്ള 14 തരം മരുന്നുകളുടെയും, ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള 19 തരം മരുന്നുകളുടെയും പേര് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നത് ശക്തമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും.
ഈ മരുന്നുകളില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ വഴിയോ, സോഷ്യല്‍ മീഡിയ വഴിയോ ആണ് വില്‍ക്കപ്പെടുന്നത്. ഇവയൊന്നും മുനിസിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയല്ല. നിരോധിച്ച മരുന്നുകളുടെ ലിസ്റ്റ് ചുവടെ:
സ്ലിമ്മിങ് മരുന്നുകള്‍
Idol Slim Coffee
Super Slimming Herb
Refwa Royal Power
AB Slim- Cellulose Capsule
Slimming Body Capsule Plus
Miaomiao Slimming Capsule
Natural Chinese Medicine Magic Slim
Super Fat Burning
Quick Slimming Capsule Plus
Sliming Bomb
Health Slimming Capsules
Natural Max Slimming
Health Aid-Hoodia Gordonii-Kalahari Desert Capsules
Burning Fat Slimming Capsule Dite
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുകള്‍
Refwa Royal Power
Power Male Sexual Stimulant
King of Romance
CONTROL All Natural Sexual Enhancement
Boss Number #Six
Bull’s Genita
Golden Night
Mamba is Hero
Neophase Natural Sex Enhance
Salute Capsules
Sextra
Weekend Prince
Wonder-Erect Male Gum
Old Chinese
XtraHRD
African Viagra
Black 3K Plus
Rhino 7K 9000
Rhino 8 Platinum 8000

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *