ഏഴു വയസ്സുകാരന്‍റെ കുഞ്ഞു കൈകളില്‍ റോഡ്‌ ഗതാഗതം സേഫ് ; സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ആഗ്രഹം സഫലമാക്കി ദുബായ്‌ പേലീസ്‌

single1

റാസൽഖൈമ:  തനിക്കു വലുതായാല്‍ ആരാവണം എന്നാ ചോദ്യത്തിന് അബ്ദുല്ല ഹമദ് അൽകുത്ബി ക്ക്  എപ്പോഴും ഒറ്റ ഉത്തരം മാത്രമേ  ഉണ്ടായിരുന്നുള്ളു. എന്താണെന്നോ ഒരു പോലീസ്കാരന്‍  ആവണമെന്ന് . ഇപ്പോള്‍ തന്‍റെ ഏറെ നാളത്തെ ഒരു സ്വപ്നം സക്ഷാത്കരിച്ചതിന്‍റെ  സന്തോഷത്തിലാണ് യുഎഇയിലെ  ഈ ഏഴു വയസ്സുകാരന്‍. പൊലീസ് യൂണിഫോമണിയുകയെന്ന ഈ രണ്ടാംക്ലാസുകാരന്റെ ആഗ്രഹമാണ് കഴിഞ്ഞ ദിവസം നടന്നത്. പൊലീസ് ലെഫ്റ്റ്നന്റ് യൂണിഫോമണിഞ്ഞ് ഒരു മണിക്കൂറോളം അബ്ദുല്ല റാസൽഖൈമയിലെ ഗതാഗതം നിയന്ത്രിച്ചു.

അബ്ദുല്ല ഹമദ് അൽകുത്ബിയ്ക്ക് ഭാവിയിൽ പൊലീസ് സർവീസിൽ തന്നെ ജോലി ലഭിക്കാന്‍ സാധിക്കട്ടെ എന്ന്  റാസൽ ഖൈമ പൊലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സയിദ് അൽ ഹുമൈദി പറഞ്ഞു. അബ്ദുല്ലയുടെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഗതാഗത നിയന്ത്രണത്തിനായി അദ്ദേഹത്തിന് അവസരം നൽകിയതെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.

സ്കൂൾ കുട്ടികളുടെ സുരക്ഷ, ഗതാഗത നിയന്ത്രണം, ഡ്രൈവര്‍മാർക്കുള്ള നിർദേശങ്ങൾ എന്നിവയെല്ലാം ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരിൽ നിന്ന് കൃത്യമായ് മനസിലാക്കിയ ശേഷമാണു ഉത്തരവാദിത്തത്തോടെ തനിക്ക് ലഭിച്ച ചുമതല ഇയാള്‍ ചെയ്ത് തീർത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *