ദുബായ് മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; ആര്‍ ടി എ ഇടപാടുകള്‍ ഇനി മലയാളത്തിലും ലഭ്യമാകും

ദുബായ് : ലൈസൻസ്, പാർക്കിങ്, വാഹന ലൈസൻസ് തുടങ്ങിയവ സംബന്ധിച്ച ഇടപാടുകൾക്ക് ആർടിഎ സ്ഥാപിച്ച  സ്മാർട് സെൽഫ് സർവീസ് മെഷീനുകൾ ഇനി മുതല്‍ മലയാളത്തില്‍ ലഭ്യമാകും .   റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) ഈയിടെ ലഭ്യമാക്കിയ പുതിയ സ്മാർട് മെഷീനുകളിലാണ് പുതിയ സംവിധാനം ആരംഭിച്ചത് .

അറബിക്, ഉറുദു, ഇംഗ്ലിഷ് എന്നീ ഭാഷകൾക്കൊപ്പം മലയാളത്തിലും ഇടപാട് നടത്താനാവുന്ന സംവിധാനമാണിത്. ആർടിഎയുമായി ബന്ധപ്പെട്ട് കാഷ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇതുവഴി നടത്താനാവും.  സ്മാർട് ദുബായ്, ജന സന്തോഷം, ആർടിഎ മികവ് തുടങ്ങിയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണു നടപടി. 20 പുതിയ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആർടിഎ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് അറിയിച്ചു.

ആർടിഎയുടെ കേന്ദ്ര കാര്യാലയം, കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ എന്നീ  സ്ഥലങ്ങളിൽ പുതിയ മെഷീൻ സ്ഥാപിച്ചിട്ടുണ്ട് . ഇടപാടുകൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ സ്കാൻ ചെയ്യാനും പകർപ്പ് അയയ്ക്കാനും മെഷീനിൽ സംവിധാനമുണ്ട്. ഇടപാടുകൾ പൂർത്തിയാക്കി വെഹിക്കിൾ റജിസ്ട്രേഷൻ കാർഡ് പ്രിന്‍റ് ചെയ്യാനും മെഷീനിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഐഡി കാർഡ് റീഡർ, വിരലടയാളം രേഖപ്പെടുത്താനുള്ള സംവിധാനം, മറ്റു സർക്കാർ രേഖകൾ പ്രിന്‍റ്  ചെയ്യാനുള്ള സംവിധാനം തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ടെന്ന് അധികൃതർ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *