നീണ്ട ക്യൂ നിന്ന് കഷ്ടപെടേണ്ട ;ദുബായില്‍ സിം കാര്‍ഡ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി പുതുക്കാം

single1
ദുബായ്: എത്തിസലാത്ത്, ദു ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സിം കാര്‍ഡ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈന് വഴി പുതുക്കാം. ആളുകള്‍ക്ക് നീണ്ട വരികളില്‍ നിന്ന് കഷ്ടപ്പെടാതെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള സൗകര്യം നല്‍കിയിരിക്കുകയാണ് ഇരു കമ്പനികളും.
വാലിഡിറ്റിയുള്ള എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് സിം കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി (ടിആര്‍എ)യുടെ നിര്‍ദ്ദേശമാണ്. രജിസ്‌ട്രേഷന്‍ പുതുക്കുന്നത് നമ്പര്‍ ദുരുപയോഗപ്പെടുത്തുന്നതും മറ്റും തടയുകയും ചെയ്യും.
2016 അവസാനം മുതല്‍ എത്തിസലാത്ത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 35% പേരാണ് ഓണ്‍ലൈനിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. മറ്റ് ഉപഭോക്താക്കളും ക്യൂവില്‍ നിന്ന് കഷ്ടപ്പെടാതെ ഈ സംവിധാനം ഉപയോഗിക്കണമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. www.etisalat.ae/renewal എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍
പുതുക്കാം. എമിറേറ്റ്‌സ് ഐഡിയുടെ ഫോട്ടോ മാത്രമാണ് ഇതിന്
ആവശ്യം.
ദു 2015 മുതല്‍ തന്നെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.du.ae/myaccoutn എന്ന വെബ്‌സൈറ്റ് വഴി പുതുക്കല്‍ നടത്താം. ദു ആപ്പ് വഴിയും രജിസ്‌ട്രേഷന്‍ പുതുക്കാം.
സമര്‍പ്പിച്ച രേഖകളുടെ കാലാവധി അനുസരിച്ചാണ് സിം കാലാവധിയും. അതിനാല്‍ രേഖയുടെ കാലാവധി അനസാനിക്കുമ്പോള്‍ പുതിയ രേഖ സമര്‍പ്പിച്ച് സിം കാര്‍ഡ് രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതാണ്. കാലാവധി അവസാനിച്ച് രണ്ട് മാസത്തിനു ശേഷവും പുതിയ രേഖ സമര്‍പ്പിച്ചില്ലെങ്കില്‍ സിം സര്‍വീസ് കട്ടാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *