യു എ ഇയില്‍ നിങ്ങളുടെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്താല്‍ എന്ത് ചെയ്യണം? ടി ആര്‍ എ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍

ദുബൈ: യുഎ ഇയില്‍ ബഹുഭൂരിപക്ഷം പേരും ഉപയോഗിക്കുനന്‍ ചാറ്റിംഗ് ആപ്പ് ആണ് വാട്ട്സ് ആപ്പ്. വാട്ട്സ ആപ്പ് ഹാക്ക് ചെയ്ത് പ്രധാന വിവരങ്ങള്‍ ചില ഹാക്കര്‍മാര്‍ ചോര്‍ത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരാളുടെ കോണ്ടാക്റ്റ് നമ്പര്‍ അറിഞ്ഞാല്‍ അയാളുടെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്യാന്‍ എളുപ്പമാണ്. യു എ ഇയില്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങള്‍ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഹാക്ക് ചെയ്യപ്പെട്ടുവെന്നറിഞ്ഞാല്‍ ഉടനെ വാട്ട്സ് അപ്പ് റീ ഇന്‍സ്റ്റാള്‍ ചെയ്യണം. ഹാക്കിംഗിനെ കുറിച്ച് സുഹൃത്തുക്കളേയും ബന്ധുക്കളേയും അറിയിക്കണം. തന്റെ വാട്ട്സ് അപ്പ് നമ്പറില്‍ നിന്ന് എന്ത് മെസേജ് വന്നാലും പ്രതികരിക്കരുതെന്ന് അവരോട് പറയണം. കൂടാതെ സാങ്കേതിക സഹായത്തിനായി സപ്പോര്‍ട്ട് വാട്ട്സ് അപ്പ് ഡോട്ട് കോം എന്ന ഐഡിയിലേയ്ക്ക് മെയില്‍ ചെയ്യണം. ഇതില്‍ +9715XXXXXXXX. എന്ന ഫോര്‍മാറ്റില്‍ നിങ്ങളുടെ നമ്പറും ഉള്‍പ്പെടുത്തിയിരിക്കണം. കുറച്ചുദിവസത്തേയ്ക്ക് പതിവായി വാട്ട്സ അപ്പ് റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *