സൗദിയില്‍ ലെവി ഇളവിന് അപേക്ഷിക്കേണ്ടത് ഇങ്ങനെ…

സൗദിയില്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിന് അപേക്ഷിക്കേണ്ട രീതി വ്യക്തമാക്കി തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പ്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്ഥാപന രേഖകളുമായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ചെറുകിട സ്ഥാപനങ്ങളടക്കം മൂന്നര ലക്ഷം സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകും.

സ്ഥാപന ഉടമ I.B.A.N ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും കോമേഷ്യല്‍ രജിസ്‌ട്രേഷന്‍ നമ്ബറും ഉള്‍പ്പെടെ തൊഴില്‍ മന്ത്രാലയത്തിനാണ് അപേക്ഷ നല്‍കേണ്ടത്. ഉടമ നല്‍കിയ വിവരങ്ങള്‍ മന്ത്രാലയം ഉറപ്പുവരുത്തിയ ശേഷം 2018 കാലാവധിയിലേക്ക് ലവി ഇനത്തില്‍ അടച്ച സംഖ്യ അക്കൗണ്ടിലേക്ക് തിരിച്ചു നല്‍കുകയാണ് ചെയ്യുക.വ്യക്തികളുടെ കീഴിലുള്ള ചെറുകിട സ്ഥാപനങ്ങള്‍ ഉടമയുടെ തിരിച്ചറിയല്‍ കാര്‍ഡ്, I.B.A.N ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ട് എന്നിവ നല്‍കിയാല്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) വിവരങ്ങള്‍ ഉറപ്പുവരുത്തി സംഖ്യ തിരിച്ചുനല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും.

സ്ഥാപനങ്ങളുടെ തൊഴില്‍ മന്ത്രാലയ രജിസ്റ്ററില്‍ ലെവി എന്നത് ഇളവ് പരിഗണിച്ച് ‘ലെവി ഇനത്തില്‍ ബാക്കിയുള്ളത്’ എന്നാക്കി മാറ്റുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിട്ടുവീഴ്ച ചെയ്യുന്ന സംഖ്യ ഒഴിവാക്കിയ ശേഷമാണ് ഈ ഇനത്തില്‍ റെക്കോര്‍ഡില്‍ സംഖ്യ കാണിക്കുക. സംഖ്യയില്‍ ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുണ്ടെങ്കില്‍ അത് രേഖപ്പെടുത്താനും ഓണ്‍ലൈന്‍ സംവിധാനമുണ്ടാവുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *