വ്രതശുദ്ധിയുടെ പുണ്യവുമായി ചെറിയ പെരുന്നാളിലേക്ക്…ഏവര്‍ക്കും ജിസിസി ന്യൂസിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍

30 ദിവസത്തെ റമദാന്‍ വ്രതാരംഭം അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ലോകമെങ്ങും പെരുന്നാള്‍ കൊണ്ടാടാനുള്ള തിരക്കിലാണ്. ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലുമെല്ലാം വെള്ളിയാഴ്ചയാണ് പെരുന്നാളിനെ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച രാത്രി മാസം കണ്ടാല്‍ മാത്രമേ ഇത് ഉറപ്പിക്കാന്‍ പറ്റുകയുള്ളൂ. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് മനസും ശരീരവും വ്രതമനുഷ്ടിക്കുന്ന ഓരോ നോമ്പുകാരനും പാപമോചനം നേടി സ്വര്‍ഗത്തെ അല്ലാഹുവിനോട് തേടുന്ന ഈ അവസാന നിമിഷത്തില്‍ ജിസിസി ന്യൂസും പങ്കുചേരുന്നു.

യുഎഇ,സൗദി, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ധാരാളം പ്രവാസികളുണ്ട്. നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയില്ലെങ്കിലും ജോലി ചെയ്ത പണം നാട്ടിലേക്ക് അയച്ച് വീട്ടുകാരുടെ പെരുന്നാള്‍ കളര്‍ഫുള്‍ ആക്കാന്‍ ശ്രമിക്കുന്ന ഓരോ പ്രവാസിയുടെയും ഗള്‍ഫ് നാടുകളിലെ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കുചേരുന്നു. ഗള്‍ഫ് നാടുകളിലെയും കേരളത്തിലെയും മറ്റെല്ലായിടത്തേയും വായനക്കാര്‍ക്ക് ജിസിസി ന്യൂസിന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍…

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *