കുവൈത്തില്‍ ഇനി ഇലക്ട്രോണിക് ഡ്രൈവിങ് ലൈസന്‍സ്…

കുവൈത്ത് സിറ്റി; ഡ്രൈവിങ് ലൈസന്‍സ് ‘സ്മാര്‍ട്’ ആക്കുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇലക്ട്രോണിക് ഡ്രൈവിങ് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവും സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയും ധാരണയായി. ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ ശേഖരിക്കുന്നതിനുള്ള കരാറില്‍ ഇരുവിഭാഗവും ഒപ്പുവച്ചു.

ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ സ്മാര്‍ട് ലൈസന്‍സുകള്‍ വഴി സാധിക്കുമെന്നാണ് കരുതുന്നത്. ലൈസന്‍സ് സമ്പാദനത്തിനുവേണ്ടിയുള്ള സമയവും അദ്ധ്വാനവും കുറയ്ക്കാനും സഹായിക്കും. സ്മാര്‍ട് മാര്‍ക്കറ്റ് ലൈസന്‍സ് ചിപ്പ് വഴിയാണ് വിവരങ്ങള്‍ രേഖപ്പെടുത്തുക. രാജ്യാന്തര നിലവാരത്തിലുള്ള ചിപ്പില്‍ ലൈസന്‍സ് ഉടമയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ലൈസന്‍സ് ഉടമയ്ക്ക് താനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി അപ്ലോഡ് ചെയ്യാന്‍ കഴിയും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *