സമയോചിതമായ ഇടപെടല്‍ , ഒരു മാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു

ശ്വാസം കിട്ടാതെ പിടയുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ എന്ത് ചെയ്യണം എന്നറിയാതെയാണ് ആ പിതാവ് ദുബായ് പോലിസ് എമര്‍ജന്‍സിയില്‍ വിളിച്ചത്. ആ സാഹചര്യം അടിയന്തിരമായിരുന്നെങ്കിലും കുഞ്ഞിന്റെ വീട്ടിലേക്കുള്ള ദൂരം വില്ലനായി നിന്നു. ചെയ്യാവുന്നത് ഒറ്റ കാര്യം ആയിരുന്നു. ഫോണിലൂടെപിതാവിനെ ശാന്തനാക്കി കുഞ്ഞിന്റെ  ജീവന്‍ രക്ഷിക്കാനുള്ള സി പി ആര്‍ (cardiopulmonary resuscitation)  നിര്ധേശങ്ങള്‍ നല്‍കുക. സമയോചിതമായ ഇടപെടലിലൂടെ മെഡിക്കല്‍ ടീമിലെ എസാം അല്‍ ഫാഖിഹ് രക്ഷിച്ചത് ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവനാണ്. ആ സമയം കൊണ്ട് ആംബുലന്‍സ് സര്‍വീസ് ലഭ്യമാക്കി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു, കുഞ്ഞിനെ രക്ഷിച്ചു. കൃത്യ സമയത്തുള്ള ഇടപെടലിന് പ്രശoസാപത്രം നല്കിയാണ് ദുബായ് പോലിസ് ഫാഖിഹിനെ അഭിനന്ദിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *