കോഴിക്കോട് വിമാനത്താവളത്തിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്…

ദുബായ്; കോഴിക്കോട് വിമാനത്താവളത്തിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് താല്‍പര്യം പ്രകടിപ്പിച്ചു. ഇതിനായി കേരളത്തിലെ എമിറേറ്റ്‌സ് ഉദ്യോഗസ്ഥര്‍ വ്യോമയാന ഉദ്യോഗസ്ഥരും വിമാനത്താവള ഡയറക്ടറുമായി ഉടന്‍ ചര്‍ച്ച നടത്തും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും എമിറേറ്റ്‌സ് ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റുമായ അഹമ്മദ് ഖൂറിയുമായി ആശയവിനിമയം നടത്തിയതിനെ തുടര്‍ന്നാണിത്. കോഴിക്കോട്ടേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇതിനായി വിമാനത്താവള അധികൃതരെ സമീപിക്കാന്‍ എമിറേറ്റ്‌സ് ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുമെന്നും അഹമ്മദ് ഖൂറി അറിയിച്ചതായി ഡോ. ആസാദ് മൂപ്പന്‍ മനോരമയോടു പറഞ്ഞു.

വിമാനത്താവള വികസനം സംബന്ധിച്ച് മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീറുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് അഹമ്മദ് ഖൂറിയുമായി ബന്ധപ്പെടുകയായിരുന്നു. ആശാവഹമായ പ്രതികരണമാണു ലഭിച്ചതെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി. മലബാര്‍ മേഖലയിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന നീക്കമാണിത്. സൗദി എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യക്കും അവരുടെ വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് കോഴിക്കോട് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.മ ലബാര്‍ വികസനത്തിനായുള്ള മലബാര്‍ ഏരിയ ഡവലപ്‌മെന്റ് ആക്ഷന്‍ കമ്മിറ്റിയുടെ (മഡാക്) ഗള്‍ഫിലെ ഏരിയാ കണ്‍വീനറായിരുന്നു ഡോ. ആസാദ് മൂപ്പന്‍.

സുരക്ഷാ പരിശോധന കഴിഞ്ഞു

സൗദി എയര്‍ലൈന്‍സിന് ബോയിങ് 777-200 എല്‍ ആര്‍, AB330-300 വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്താനാണ് വ്യോമയാന അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളത്. എയര്‍ ഇന്ത്യക്കും അനുമതിയായി. സുരക്ഷാ പരിശോധനയും കഴിഞ്ഞു. എമിറേറ്റ്‌സിനും വലിയ വിമാനങ്ങളായ ബോയിങ്777-200 എല്‍ ആര്‍, 777-300 ഇആര്‍ വിമാനങ്ങള്‍ ഉപയോഗിക്കാനാകും. നവീകരണത്തിനായി 2015ലാണ് കോഴിക്കോട് വിമാനത്താവളം ഭാഗികമായി അടച്ചത്. ചെറിയ വിമാനങ്ങളുടെ സര്‍വീസ് മാത്രമായി പിന്നീട്. ഇതു മൂലം മലബാറുകാരായ ഗള്‍ഫ് മലയാളികള്‍ ഏറെ വലഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *