എമിറേറ്റ്‌സ് കുടുബത്തിന് പ്രൗഢിയേകാന്‍ ‘നൂറാമന്‍’ എത്തുന്നു

ദുബായ്: എമിറേറ്റ്‌സ് വിമാനശ്രേണിയിലേക്ക് തലയെടുപ്പോടെ നൂറാമത്തെ എ 380 എയര്‍ ബസ് എത്തിയിരിക്കുന്നു. ഹാംബര്‍ഗില്‍ നടന്ന കൈമാറ്റ ചടങ്ങില്‍ എമിറേറ്റ്‌സ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്, എയര്‍ബസ് സിഇഒ ടോം എന്‍ഡേഴ്‌സ്, റോള്‍സ് റോയ്‌സ് ഡയറക്ടര്‍ ഡൊമിനിക് ഹോര്‍വുഡ്, ജര്‍മനിയിലെ യുഎഇ സ്ഥാനപതി അലി അല്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആഡംബരത്തിന് പ്രധാന്യം നല്‍കി രൂപപ്പെടുത്തിയ വിമാനമാണിത് . ഫസ്റ്റ് ക്ലാസില്‍ 14 പ്രൈവറ്റ് സീറ്റുകളുണ്ട്. ബിസ്‌നസ് ക്ലാസില്‍ 76 സീറ്റുകളും ഇക്കോണമി ക്ലാസില്‍ 426 സീറ്റുകളുമുണ്ട്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദീപ്തസ്മരണയ്ക്കുള്ള സമര്‍പ്പണംകൂടിയാണ് ഈ വിമാനമെന്നു ഷെയ്ഖ് അഹമ്മദ് പറഞ്ഞു. 12ന് ആരംഭിക്കുന്ന ദുബായ് എയര്‍ഷോയില്‍ ഈ വിമാനം പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *